മുരളീധരന്‍ രാജ്യസഭയിലേക്ക്; ബിഡിജെഎസ് മുന്നണിവിടും; തുഷാറും കൂട്ടരും മുന്നണി മര്യാദ പഠിക്കട്ടെ എന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. 18 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. വി. മുരളീധരന്‍ നാളെ മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

കേരളത്തില്‍ നിന്നുള്ള ബിഡിജെഎസ് നേതാവ് തുഷാര്‍വെള്ളാപ്പളളിയുടെ പേര് തള്ളിയാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്നണി മര്യാദകള്‍ പാലിക്കാന് ബിഡിജെഎസ് പഠിക്കട്ടെ എന്നിട്ടാവാം സ്ഥാനമാനങ്ങള്‍ എന്നായിരുന്നു യോഗത്തില്‍ അമിത്ഷായുടെ നിലപാട്. വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗതീരുമാനം അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള ശ്രമത്തില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.

ബിജെപി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. മുരളീധരനെ കൂടാതെ നാരായണ്‍ റാണയാണ് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മുരളീധരന് സീറ്റ് ലഭിക്കുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യവസായിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ വീണ്ടും കര്‍ണാടകയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. നേരത്തെ രണ്ടു തവണ അദ്ദേഹം കര്‍ണാടകയില്‍ നിന്ന് രാജ്യസഭാ സാമാജികനായിട്ടുണ്ട്.

ബിഡിജെഎസ് മുന്നണി വിടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ബിജെപിയെയും വലിയ നിലയിൽ ബാധിക്കുന്ന ഒരു തീരുമാനമാകും ബിഡിജെഎസിൻ്റെ ഇനിയുള്ള നിലപാട്.

Top