കോണ്‍ഗ്രസ് നേതാവിനെയും വനിതാ പ്രവര്‍ത്തകയേയും അനാശാസ്യം ആരോപിച്ച് മുറിയില്‍ ഡിഫിക്കാര്‍ പൂട്ടിയിട്ടു; സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: അനാശാസ്യത്തിന് കോണ്‍ഗ്രസ് നേതാവിനെ പിടികൂടിയെന്ന് പ്രചാരണവുമായി ഡിവൈഎഫ് ഐയും കള്ളകക്കഥയെന്ന് കോണ്‍ഗ്രസും. എന്തായാലും ഡിഫിക്കാരുടെ സദാചാര പോലിസ് വടകരയില്‍ പുതിയ രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐക്കാര്‍ മുറിയിലിട്ട പൂട്ടിയതിന്റെ പേരില്‍ വടകരയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാടിന് നാണക്കേടുണ്ടാക്കിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി. സിന്ധുവിനുമെതിരെയുണ്ടായ സംഭവം സദാചാര ഗുണ്ടായിസമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആരോപിച്ചു. ഇതിനുപിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മുരളി പ്രസിഡന്റായ സ്വാല്‍ക്കോസ് സൊസൈറ്റിയില്‍ ജോലി ആവശ്യാര്‍ഥം എത്തിയ സിന്ധുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പൂട്ടിയിട്ടതായാണ് ആക്ഷേപം. ഈ സൊസൈറ്റിയുടെ സഹോദരസ്ഥാപനത്തില്‍ ഡയറക്ടര്‍കൂടിയാണ് സിന്ധു. സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരി പുറത്തുപോയ ഉടനെയാണ് പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരത്തെി മുരളിയെയും സിന്ധുവിനെയും പൂട്ടിയിട്ടത്. ഉടന്‍ കൂടുതല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് സ്ഥലത്തത്തെി മുരളിയെയും സിന്ധുവിനെയും സ്റ്റേഷനിലത്തെിച്ചു. ഇതിനിടെ വടകര ടൗണിലും പൊലീസ് സ്റ്റേഷന്റെ മുന്നിലും ഇരുവരുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ ഉയര്‍ന്നു. സാമൂഹികമാദ്ധ്യമങ്ങളിലും ഇത്തരത്തിലുള്ള പ്രചരണം നടന്നു.

അതേസമയം, ഇരുവര്‍ക്കുമെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുരളിക്കും സിന്ധുവിനും സ്റ്റേഷനില്‍നിന്ന് പോകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പൊതുജനങ്ങളുടെ മുമ്പാകെ പരസ്യമായി അപമാനിച്ചതിനുശേഷം പോകാമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് ഇരുവരും പറഞ്ഞു. തങ്ങളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യത്തിനോട് പൊലീസ് മുഖം തിരിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിഞ്ഞു.

ഒടുവില്‍, മെഡിക്കല്‍ പരിശോധനക്ക് അയക്കാന്‍ പൊലീസ് തയാറായി. അനാശാസ്യം നടന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ലഭിച്ച വിവരങ്ങള്‍ പ്രകാരം മനസ്സിലാകുന്നതെന്ന് വടകര സി.ഐ വി.കെ. വിശ്വംഭരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സദാചാര പൊലീസ് സംബന്ധമായ പരാതിയില്‍ അന്വേഷിക്കും. നവമാധ്യമങ്ങളില്‍ അപമാനകരമായ രീതിയില്‍ പോസ്റ്റിടുന്നവര്‍ക്കുനേരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ പറഞ്ഞു.

സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞമാസം വടകര പൊലീസ് മാഫിയാനിയന്ത്രണത്തിലാണെന്നാരോപിച്ച് തിരുവള്ളൂര്‍ മുരളി സത്യഗ്രഹസമരവും മറ്റും നടത്തിയിരുന്നു. ഇതത്തേുടര്‍ന്ന്, പൊലീസിന്റെ കണ്ണിലെ കരടായി മുരളി മാറിയെന്നാണ് പറയുന്നത്.

മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയശേഷം വടകര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം അരമണിക്കൂറോളം തുടര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗും യു.ഡി.എഫും പ്രകടനം നടത്തി. രാത്രി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ കൈയാങ്കളി നടന്നു. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. ഇതിനിടെ, മുരളിയെയും സിന്ധുവിനെയും സ്വീകരിച്ചുകൊണ്ടുള്ള യു.ഡി.എഫ് പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജ് നടന്നു. ലാത്തിച്ചാര്‍ജില്‍ മുരളി, പാറക്കല്‍ അമ്മത്, ബവിത്ത് മലോല്‍ ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകര, പയ്യോളി നഗരസഭകളിലും തോടന്നൂര്‍ ബ്‌ളോക്കിനുകീഴിലെ തിരുവള്ളൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

സംഭവങ്ങള്‍ പൊലീസും ഡിവൈഎഫ്‌ഐയും ചേര്‍ന്നുനടത്തിയ ഗൂഢാലോചനയായിരുന്നുവെന്ന് തിരുവള്ളൂര്‍ മുരളി പറഞ്ഞു. വടകരയിലെ പൊലീസ് മാഫിയക്കെതിരെ താന്‍ നടത്തിയ പ്രചാരണത്തിന്റെ പ്രതികാരമാണിത്. ഒരു പാവപ്പെട്ട സ്ത്രീയുടെ ജീവിതം തകര്‍ക്കാനുള്ള ശ്രമം ഹീനമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ആര്‍ക്കും ഒരു പെണ്ണിനോടൊപ്പം മുറിയിലിരുന്നു സംസാരിക്കാന്‍പോലും ആവില്ലെന്ന നില ഗൗരവമാണ്. നാളെ ആര്‍ക്കുനേരെയും ഇത്തരം അസത്യപ്രചാരണങ്ങളും അപമാനിക്കലും ഉണ്ടാകാമെന്നും മുരളി പറഞ്ഞു. അതേമസയം തിരുവള്ളൂര്‍ മുരളി തോടന്നൂര്‍ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഡി.വൈ.എഫ് വടകര ബ്‌ളോക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് യു.ഡി.എഫിന്‍േറത്.

Top