സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ വെളുപ്പിക്കുന്നതിനും ചികിത്സ; റിലാക്‌സ് ചെയ്യിക്കാനും ദൃഢമാക്കുവാനും തയ്യാറായി ഫിലിപ്പീന്‍ യുവതികള്‍

മനില: സൗന്ദര്യ വര്‍ദ്ധനവിനുള്ള ചികിത്സകള്‍ വളര്‍ന്ന് പുരുഷന്മാര്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ വെളുപ്പിക്കുന്ന നിലവരെ എത്തിയിരിക്കുന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സ്ത്രീകളും അതേ പാതയിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്. പുരുഷന്മാരുടെ സാഹസം പുറത്തുവന്ന ഫിലിപ്പൈന്‍സില്‍ തന്നെയാണ് സംഭവം. ഇത്തവണ സ്ത്രീ ലൈംഗികാവയവം വെളിപ്പിക്കാനുള്ള മാര്‍ഗവുമായാണ് വന്നിരിക്കുന്നത്.

‘ഏയ്ജല്‍ വൈറ്റനിങ്ങ്’ എന്നറിയപ്പെടുന്ന വജീനല്‍ വൈറ്റനിങ്ങ് ട്രീറ്റ്‌മെന്റാണ് ഫിലിപ്പിയന്‍കാരുടെ ഇടയിലെ പുതിയ പ്രവണത. സെലിബ്രിറ്റി കോസ്‌മെറ്റിക് സര്‍ജനായ വിക്കി ബെലോയുടെ നേതൃത്വത്തിലുള്ള ബെലോ മെഡിക്കല്‍ ഗ്രൂപ്പ ്ക്ലീനിക്കുകളിലാണ് ഇത്തരം ട്രീറ്റ്മെന്റ് നടക്കുന്നത്. 17800 രൂപയാണ് ഇതിന്റെ ചെലവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഈ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ അവകാശമുള്ളു. 30 മിനുറ്റാണ് ഈ ട്രീറ്റമെറ്റിനു എടുക്കുന്ന സമയമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെജീന വെളുക്കുന്നതിനു മാത്രമല്ല ദൃഡമാക്കുന്നതിനും റിലാക്‌സ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും ഈ ട്രീറ്റമെറ്റ് ഉപയോഗപ്പെടും എന്നാണ് റിപ്പോര്‍ട്ട്.

തായ് ക്ലീനിക്കുകളില്‍ പെനിസ് വൈറ്റനിങ്ങ് ട്രീറ്റ്‌മെന്റ് നല്‍കുന്നു എന്ന വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് വെജീന വൈറ്റനിങ്ങ് ട്രീറ്റ്‌മെന്റും എത്തിയിരിക്കുന്നത്. എല്ലാ മാസവും നൂറില്‍ കൂടുതല്‍ പുരുഷന്മാരാണ്. ബാങ്കോങ്ങിലെ ലെലക്‌സ് ആശുപത്രിയില്‍ പെനിസ് വൈറ്റനിങ്ങ് ട്രീറ്റ്‌മെന്റിനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തായ്‌ലാന്‍ഡിലെ ആരോഗ്യ മന്ത്രാലയം ഇത്തരം ട്രീറ്റ്‌മെന്റ്ുകള്‍ക്ക് താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ നടത്തുന്ന ഈ ട്രീറ്റ്‌മെന്റുകള്‍ വേദന, നീര്, പാടുകള്‍ എന്നിവ ഉണ്ടാക്കുന്നതിനു പുറമേ ലൈംഗിക അവയവത്തിനെ മോശമായി ബാദിക്കന്‍ വരെ കാരണമായേക്കും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

Top