പര്സപരം രക്തം കുടിക്കുന്നപ്രണയ ദമ്പതികൾ ; വിചിത്രമായ പ്രണയത്തിൻറെ വെളിപ്പെടുത്തൽ

രക്തം കുടിക്കുന്ന രക്തരക്ഷസുകളുടെ കഥ കേട്ടുകാണും. എന്നാല്‍ പരസ്പരം രക്തം കുടിക്കുന്ന ദമ്പതികളെ കണ്ടിട്ടുണ്ടോ. ആത്മാര്‍ത്ഥ സ്‌നേഹമാണെന്ന് തെളിയിക്കാന്‍ പരസ്പരമാണ് ഈ ദമ്പതികള്‍ രക്തം കുടിക്കുന്നത്. ഡെനിസ് ആല്‍ബെര്‍ട്ടോ എന്ന യുവാവും കാമുകിയായ ഇലാറിയ എന്ന ഇരുപതുകാരിയുമാണ് രക്തപാനത്തിലൂടെ പ്രണയം തെളിയിക്കുന്നത്‍.
ശരീരം തന്നെ നല്‍കുന്ന ജ്യൂസാണ് രക്തമെന്നാണ് ഡെനിസ് പറയുന്നത്. വിവാഹിതരായവര്‍ പരസ്പരം മോതിരം മാറുന്നതു പോലെയാണ് ഞങ്ങള്‍ പരസ്പരം രക്തം കുടിക്കാന്‍ കൈമാറുന്നതെന്നാണ് ഡെനിസിന്റെ വിചിത്രവാദം ഈ ഇറ്റാലിയന്‍ ദമ്പതികള്‍ പരസ്പരം രക്തം കുടിക്കുന്നതിന്റെ ഭയാനകമായ ഷോയും ആളുകള്‍ക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട്.
രാത്രിയുടെ ഭീതിതമായ അന്തരീക്ഷത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. മോതിരം കൈമാറുമ്പോള്‍ ജീവനില്ലാത്ത എന്തോ സാധനം കൈമാറുന്നതായാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ നടപ്പും വസ്ത്രരീതിയുമെല്ലാം മനുഷ്യരക്തദാഹികളുടേതു പോലെ തന്നെ ആയിട്ടുണ്ട്. മുടിയുടെ നിറവും രക്തനിറമാണ്

Latest