വന്ദന ചവാൻ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി.. എന്‍ഡിഎയില്‍ ഭിന്നത

ദില്ലി: പൂനെ മേയർ ആയ വന്ദന ചവാൻ രാജ്യസഭ ഉപാധ്യക്ഷ പദവിയിലേക്കുള്ള കോൺഗ്രസ് യു.പി.എ പൊതു സ്ഥാനാർത്ഥി .വ്യാഴ്ച്ച നടക്കുന്ന രാജ്യസഭാ ഉപാധക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജായപ്പെടുത്താനൊരുങ്ങി ചടുലമായ നീക്കങ്ങളാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും നടത്തുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍ഡിഎ ന്യുനപക്ഷമാണ്. ബിജെപി ഉള്‍പ്പടെ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 90 വോട്ടുകളാണ് ഉള്ളത്.

മറുവശത്ത് പ്രതിപക്ഷത്തിന് കാര്യങ്ങള്‍ കൂറേക്കൂടി എളുപ്പമാണ്. 112 എംപിമാരുടെ പിന്തുണ അവര്‍ക്കുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ട് 123 വോട്ടുകളാണ്. 11 വോട്ടുകള്‍ കൂടി കിട്ടിയാല്‍ പ്രതിപക്ഷം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാകും. ആ സാഹചര്യത്തിലാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ ബലപരീക്ഷണമായി മാറുകയാണ് വരാനിരിക്കുന്ന രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പാണ്. ലോക്സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്രശുഭകരമല്ല.
നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎക്കാളും ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ട്. കൃത്യമായ ചര്‍ച്ചകള്‍ നടത്തി ചാഞ്ചാടി നില്‍ക്കുന്നു ഒന്നോരണ്ടോ കക്ഷികളുടെ വോട്ട് നേടാനായാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിയും. ഭരണത്തിലിരിക്കെ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടി വന്നാള്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും.

അതുകൊണ്ട് തന്നെ ഏറെ കരുതലോടെയാണ് എന്‍ഡിഎയും പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അവിശ്വാസ പ്രമേയത്തിലെന്ന പോലെ ഇരുപക്ഷത്തും ഇല്ലാത്ത പാര്‍ട്ടികളുടെ നിലപാടാണ് ഏറെ ശ്രദ്ധ്വേയം. ആഗസ്റ്റ് 9 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. അപ്രതീക്ഷ സ്ഥാനാര്‍ത്ഥി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷ സ്ഥാനാര്‍ത്ഥിയേയാണ് പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. എന്‍സിപി നേതാവ് വന്ദന ചവാന്‍ ആണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാവുക. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന.

ശിവസേന ഉള്‍പ്പടേയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ടാണ് വന്ദന ചവാനെ സ്ഥാനാര്‍ത്ഥിയാക്കുന്നത. മറുവശത്ത് ബീഹാറില്‍ നിന്നുള്ള ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിങ്ങിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഹരിവംശിനെ പ്രഖ്യാപിച്ചതോടെ സഖ്യകക്ഷിയായ അകാലിദളില്‍ പ്രതിഷേധം പുകുയുന്നത് ബിജെപിക്ക് പുതിയ തലേവേദനായാവുകയാണ്. സീറ്റ് പ്രതീക്ഷിച്ചിരുന്ന അകാലിദള്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള സാധ്യതയം ബിജെപി മുന്നില്‍ കാണുന്നുണ്ട്.

കണക്കിലെ കളികള്‍ സൂക്ഷമമായതിനാല്‍ ഇരുപക്ഷത്തും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഏറെ കരുതലോടെയാണ് എന്‍ഡിഎയും പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അവിശ്വാസ പ്രമേയത്തിലെന്ന പോലെ ഇരുപക്ഷത്തും ഇല്ലാത്ത പാര്‍ട്ടികളുടെ നിലപാടാണ് ഏറെ ശ്രദ്ധ്വേയം. ആഗസ്റ്റ് 9 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.

245 അംഗ രാജ്യസഭാ സീറ്റില്‍ കേവലം 90 എംപിമാരാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുള്ളത്. ഉപാധ്യക്ഷതിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ 123 വോട്ടുകള്‍ വേണം. 90 കഴിഞ്ഞ് ബാക്കിവരുന്ന 23 സീറ്റുകള്‍ എങ്ങനെ കൈപിടിയില്‍ ഒതുക്കും എന്നാണ് ബിജെപി ആലോചിക്കുന്നത്.

ഭരണപക്ഷത്ത് ബിജെപി-73, ബോഡോ പിപ്പീള്‍ ഫ്രന്റ്-1, ജെഡിയു-6, നാഗാ പീപ്പിള്‍ ഫ്രന്റ്-1, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എ-1, ശിരോമണി അകാലിദള്‍-3, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എ-1, നോമിനേറ്റ് ചെയ്തവര്‍-4 എന്നിങ്ങനേയാണ് കക്ഷിനില.
അതേ സമയം പ്രതിപക്ഷത്ത് കാര്യങ്ങള്‍ ഏറെകുറെ സുഖകരമാണ്, 112 എംപിമാരുടെ അംഗബലം പ്രതിപക്ഷത്തിനുണ്ട്. അട്ടിമറികളുണ്ടായില്ലെങ്കില്‍ വിജയം സുനിഞ്ചിതമാണ് എന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നത്. കേവല ഭൂരപക്ഷത്തിന് 11 എംപിമാരുടെ കുറവാണ് പ്രതിപക്ഷത്തിനുള്ളു. കോണ്‍ഗ്രസ്-50, ബിഎസ്പി-4, സിപിഐ-2, സിപിഎം-5, എഎപി-3, തൃണമൂല്‍ കോണ്‍ഗ്രസ്-13, ഡിഎംകെ-4, മുസ്ലിംലീഗ്-1, ജെഡിഎസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-4, ആര്‍ജെഡി-5, എസ്പി-13, ടിഡിപി-6 എന്നിങ്ങനേയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില.

ചാഞ്ചാട്ടമുള്ള വോട്ടുകളിലാണ് ഇരുപക്ഷത്തിന്റേയും പ്രതീക്ഷ ശിവസേനയക്ക് 3 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേനയുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനം ഐഎഡിഎംകെയുടെ നിലപാടാണ്. 13 അംഗങ്ങളാണ് അവര്‍ക്ക് രാജ്യസഭയില്‍ ഉള്ളത്. ഈ വോട്ടുകള്‍ മുഴുവന്‍ എന്‍ഡിഎയ്ക്ക് കിട്ടിയാലും അവര്‍ക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല. 9 അംഗങ്ങളുള്ള ബിജെഡി തങ്ങളോടൊപ്പം നിന്നാല്‍ പ്രതിപക്ഷത്തിന് 2 അംഗത്തിന്റെ കുറവുമാത്രമേ പിന്നീടുള്ളു.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-2, തെലങ്കാന രാഷ്ട്രീയ സമിതി-6, യുവജന ശ്രമിക റിഥു കോണ്‍ഗ്രസ് പാര്‍ട്ടി-2, സ്വതന്ത്രര്‍-6 ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-1 എന്നിങ്ങനേയാണ് ബാക്കിയുള്ള കക്ഷികളുടെ അംഗബലം. രാജ്യസഭാ ഉപാധ്യക്ഷ തിരിഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്സഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വസത്തോടെ നേരിടാമെന്ന കണക്കുകൂട്ടിലിലാണ് കോണ്‍ഗ്രസ്.

Latest
Widgets Magazine