വനിതാ യാത്രക്കാരിയെ ലൈംഗികാവയവം കാട്ടി: വിമാനയാത്രക്കാരൻ ജയിലിലായി

സ്വന്തം ലേഖകൻ

ഡൽഹി: സഹയാത്രക്കാരിയെ വിളിച്ച് സ്വന്തം ലൈംഗികാവയവം കാട്ടിയ വിമാനയാത്രക്കാരനായ യുവാവിനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്യിച്ചു. ഹൈദരാബാദിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. രമേഷ് ചന്ദ് എന്നയാളാണ് പിടിയിലായത്. തന്റെ അടുത്തിരുന്ന രമേഷ് ചന്ദ് പാന്റ്സിന്റെ സിബ്ബ് ഊരിയ ശേഷം പരസ്യമായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു.
സംഭവം വിമാന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. തുടർന്ന് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ രമേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻഡിഗോയുടെ സെക്യൂരിറ്റി ജീവനക്കാർ രമേഷിനെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.
നേരത്തെയും ഇൻഡിഗോ വിമാനത്തിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് യാത്രാമദ്ധ്യേ ജനനേന്ദ്രിയം പുറത്തെടുത്ത യാത്രക്കാരൻ എയർ ഹോസ്റ്റസിനെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അന്ന് പിടിയിലായയാളും ഡൽഹി സ്വദേശിയാണ്. ഈ വർഷം ജനുവരിയിൽ മുംബൈ-യു.എസ് വിമാനത്തിൽ ഒരു യാത്രക്കാരൻ സഹയാത്രികയെ ഉപദ്രവിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു.

Latest