ഇലക്ട്രിക് സിഗററ്റ് യുവാവ് മരിച്ചു: തലയോട്ടിയില്‍ സിഗററ്റ് ചീളുകള്‍ | Daily Indian Herald

ഇലക്ട്രിക് സിഗററ്റ് യുവാവ് മരിച്ചു: തലയോട്ടിയില്‍ സിഗററ്റ് ചീളുകള്‍

ഫ്‌ലോറിഡ: ഇലക്ട്രിക് സിഗററ്റ് പൊട്ടിത്തെറിച്ച് ഫ്‌ളോറിഡയില്‍ യുവാവ് മരിച്ചു. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ 38കാരനായ ടോള്‍മാഡ്ജ് ആണണ് കൊല്ലപ്പെട്ടത്. മരണകാരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഇതില്‍ നിന്നും ഇയാളുടെ വീടിന്റെ ഭാഗങ്ങള്‍ക്കും തീപിടിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വെയ്പ് പെന്നിന്റെ രണ്ട് ചീളുകളാണ് ഇയാളുടെ തലയോട്ടിയില്‍ നിന്നും കണ്ടെടുത്തത്. ഇത് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇയാളുടെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു.

ഇലക്ട്രോണിക്ക് ഉപകരണമായ വെയ്പ് പെന്‍ പുകയില ദ്രാവക രൂപത്തിലാക്കി ബാറ്ററിയുടെ സഹായത്തോടെ പുകവലിയ്ക്കാന്‍ ഉപയോഗിക്കുന്നതാണ്. ഇത് പെട്ടന്നു ചൂടാകുന്നതിനാല്‍ അപകട സാധ്യത ഏറെയാണ്.

Latest
Widgets Magazine