നാട്ടിലേക്ക് അയക്കുന്ന പണത്തിന് ടാക്‌സ് നിര്‍ബന്ധമാക്കി.പ്രവാസികള്‍ക്ക് എട്ടിന്റെ പണി

സൗദി : കൂനിൻമേൽ കുരു പോലെ പ്രവാസികൾക്ക് വീണ്ടും പ്രഹരം !..സൗദി അറേബ്യയില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിനും വാറ്റ് ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാങ്കുകള്‍ വഴി അയക്കുന്ന തുകയുടെ റെമിറ്റന്‍സ് ഫീസിനാണ് വാറ്റ് ബാധകം. അഞ്ചു ശതമാനമായിരിക്കും ഇത്. റെമിറ്റന്‍സ് ഫീസ് അടക്കം ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉപഭോക്താവ് അയക്കുന്ന തുകയുടെ കമ്മീഷനാണ് വാറ്റ് ബാധകമാകുക. അതായത് ഒരാള്‍ ആയിരം റിയാല്‍ നാട്ടിലേക്ക് അയക്കുന്നുണെങ്കില്‍ അതിന്റെ റെമിറ്റന്‍സ് ഫീസായ 15 റിയാലിന് (ഇത് മാറാന്‍ ഇടയുണ്ട്) വാറ്റ് ഈടാക്കും. അഞ്ചു ശതമാനമായിരിക്കും ഇത്. ഇത് ഉപയോക്താവ് ആണ് വഹിക്കേണ്ടത്.
വായ്പകള്‍ക്കുള്ള പലിശ, വായ്പാ ഫീസ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഈടാക്കുന്ന അധിക തുക, ക്യാഷ് ഇടപാടുകള്‍, ബോണ്ട് ഇടപാടുകള്‍, കറണ്ട് അക്കൗണ്ട്, സേവിംഗ് അക്കൗണ്ട് എന്നിവ അടക്കമുള്ള ബാങ്കിംഗ് സേവനങ്ങള്‍ക്ക് വാറ്റ് ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.tax

അതേസമയം ഇന്ത്യയിൽ നടപ്പു സാമ്പ ത്തിക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രവാസികളും തങ്ങളുടെ വിദേശ ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതാണ് എന്ന നിർദേശം ഇന്ത്യയിൽ ഉയരയുന്നു . ഇതാണ് പ്രവാസികള്‍ക്ക് ഇപ്പോള്‍ വെല്ലുവിളി ആയിരിക്കുന്നത്. നാലു വിവരങ്ങളാണ് ഇവര്‍ നല്‍കേണ്ടത്. വിദേശത്തുള്ള ബേങ്കിന്റെ പേര്, ബേങ്ക് അക്കൗണ്ട് നമ്ബര്‍, ഐ ബി എ എന്‍/ സ്വിഫ്റ്റ് കോഡ്, ഏത് രാജ്യത്താണ് ബേങ്ക് അക്കൗണ്ട് ഒപ്പണ്‍ ചെയ്തിരിക്കുന്നത് എന്നീ വിവരങ്ങള്‍. വിദേശത്തുള്ള എല്ലാ ബേങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ നല്‍കേണ്ടതുമാണെന്ന് ഇക്കണോമിക്സ് വിദഗദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു . ഇന്ത്യയില്‍ ഉള്ള ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നത് പുറമെയാണ് വിദേശത്തുള്ള ബേങ്ക് അക്കൗണ്ട് വിവരങ്ങളും ആരായുന്നത്. ഇത്തരത്തിലുള്ള പുതിയ നിബന്ധനകള്‍ പ്രവാസികള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്.

ഭാവിയില്‍ വിദേശത്തുള്ള വരുമാനത്തിനും ഇന്ത്യയില്‍ നികുതി അടക്കേണ്ടി വരുമോ എന്നുള്ളതാണ് ഭൂരിപക്ഷത്തിന്റെയും ആശങ്ക. വിദേശത്തുള്ള വസ്തു വകകളുടെ മുഴുവന്‍ വിവരങ്ങളും ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ ഇപ്പോള്‍തന്നെ സമര്‍പിക്കേണ്ടതാണ്. എന്നാല്‍ പ്രവാസികള്‍ തങ്ങളുടെ വിദേശത്തുള്ള വസ്തുവകകളുടെ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ല. അത്തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഇന്ത്യയില്‍ റസിഡന്റ് ആയിട്ടുള്ളവര്‍ക്ക് മാത്രമേ ഈ നിബന്ധന ബാധകമാകുന്നുള്ളൂ. എന്നാല്‍ ഭാവിയില്‍ വിദേശത്തുള്ള ആസ്തി വിവരങ്ങള്‍ പ്രവാസികളും നല്‍കേണ്ടി വരുമോ എന്നുള്ളതാണ് മുഖ്യമായും ഉയരുന്ന ചോദ്യം. ഇതാണ് പ്രവാസി സമൂഹത്തെ ഇപ്പോള്‍ കൂടുതല്‍ ആശങ്കയില്‍ ആക്കിയിരിക്കുന്നത് .അതിനിടയിലാണ് ഇപ്പോൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനും നികുതി കൊടുക്കേണ്ടത് .

ഇന്ത്യക്കു പുറത്തുള്ള ബേങ്ക് വിവരങ്ങള്‍ നല്‍കണമെന്നുള്ള നിബന്ധന ഇന്‍കം ടാക്സ് റിട്ടേണ്‍ ഫോമില്‍ മാത്രം വരുത്തിയ മാറ്റമാണ്. സാധാരണയായി ഇത്തരം മാറ്റങ്ങള്‍ വരുത്തുമ്ബോള്‍ അധികാരികള്‍ അതുമായി ബന്ധപ്പെട്ടു നോട്ടിഫിക്കേഷന്‍ ഇറക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. നാട്ടില്‍ ആദായ പരിധിക്കുമേല്‍ (2,50,000 രൂപ) വരുമാനമില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്കും ഇന്‍കം ടാക്സ് ഓഫീസില്‍ നിന്ന് പാന്‍കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ഇ മെയില്‍ വരുന്നുണ്ടെന്നുള്ള പരാതിയും ഉയര്‍ന്നു കേള്‍ക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിലുള്ളവരുടെ ഇന്ത്യയിലുള്ള വരുമാനം 2016- 2017 സാമ്ബത്തിക വര്‍ഷത്തില്‍ 2,50,000 രൂപയില്‍ താഴെയാണെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പിക്കേണ്ട കാര്യമില്ല. അതേസമയം അത്തരക്കാരുടെ ഇന്ത്യയിലുള്ള വരുമാനത്തില്‍ ടാക്സ് കിഴിച്ച (ടി ഡി എസ്) ശേഷമാണ് അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തുക ഇന്ത്യയില്‍ കിട്ടിയതെങ്കില്‍ അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമേ അവര്‍ക്ക് ഇന്‍കം ടാക്സ് ഓഫില്‍ നിന്ന് റീഫണ്ട് തുക തിരിച്ചു പിടിക്കാന്‍ സാധിക്കുകയുള്ളൂ

Latest