കുമ്പസാരമൊക്കെ ഇപ്പോള്‍ തെരുവിലായി; കൗമാരക്കാരെ കുമ്പസരിപ്പിക്കാന്‍ കസേരയുമെടുത്ത് പോപ്പ് ഫ്രാന്‍സിസുമെത്തി

43379_1461465430

സ്വകാര്യ മുറിയില്‍ നടന്നിരുന്ന കുമ്പസാരമൊക്കെ ഇപ്പോള്‍ തെരുവില്‍ വരെ നടത്തുന്നു കാഴ്ച. വത്തിക്കാനിലാണ് ഈ വിചിത്ര കാഴ്ച കണ്ടത്. പള്ളിയില്‍ വരാന്‍ മടിയുള്ള കൗമാരക്കാരെ കുമ്പസരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഇത് കണ്‍ഫെഷനല്‍ ബോക്സ് എന്നാണറിയപ്പെടുന്നത്. കസേരയുമൊടുത്ത് കൗമാരക്കാരെ കുമ്പസരിപ്പിക്കാന്‍ പോപ്പ് ഫ്രാന്‍സിസും തെരുവിലേക്കിറങ്ങി എന്നുള്ളതാണ് മറ്റൊരു വേറിട്ട കാഴ്ച.

16 കൗമാരക്കാര്‍ ആയിരക്കണക്കിന് യുവ കത്തോലിക്കാ വിശ്വാസികളുടെ സാന്നിധ്യത്തില്‍ തങ്ങളുടെ പാപങ്ങള്‍ പോപ്പ് ഫ്രാന്‍സിസിനോട് കുമ്പസരിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന്റെ മധ്യത്തില്‍ വച്ചായിരുന്നു ഈ അപൂര്‍വ കുമ്പസാരങ്ങള്‍ അരങ്ങേറിയിരുന്നത്. സ്പെഷ്യല്‍ ഹോളി ഇയര്‍ യൂത്ത് ഡേയോടനുബന്ധിച്ചായിരുന്നു ഈ കൗമാരക്കാര്‍ക്ക് തന്നോട് കുമ്പസരിക്കാനുള്ള അപ്രതീക്ഷിതമായ അവസരം പോപ്പ് ഒരുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

vb1

16 കൗമാരക്കാരില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം മുഖാമുഖമിരുന്ന് പോപ്പ് കുമ്പസരിക്കാനുള്ള അവസരം നല്‍കുകയായിരുന്നു. പ്രശസ്തമായ കൊളോനാഡ് ഓഫ് ബെര്‍നിനിക്ക് സമീപം നടന്ന ഈ അപൂര്‍വ കുമ്പസാരത്തിന് മറ്റ് നിരവധി പേര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഈ അവസരത്തില്‍ കൗമാരക്കാര്‍ വളരെ അനായാസമായാണ് കുമ്പസാരത്തിനിരുന്നത്. പോപ്പ് അവരുടെ കൈകള്‍ സൗഹാര്‍ദ്ദത്തോടെയും ഊഷ്മളതയോടെയും പിടിച്ച് കുലുക്കുന്നത് കാണാമായിരുന്നു. ഈ ചടങ്ങിന് വേണ്ടി പോപ്പ് ഒരു മണിക്കൂറിലധികം സ്‌ക്വയറില്‍ ചെലവഴിച്ചിരുന്നു.

ഇവര്‍ക്ക് പിന്തുണയേകിക്കൊണ്ട് 13നും 16നും ഇടയില്‍ പ്രായമുള്ള ആയിരക്കണക്കിന് പേര്‍ സ്‌ക്വയറില്‍ സന്നിഹിതരായിരുന്നു.രാവിലെ 11.30നും ഉച്ചയ്ക്ക് 12.45നും ഇടയില്‍ നടന്ന ഈ കുമ്പസാരത്തിന് കാതോര്‍ക്കാന്‍ 150 പുരോഹിതന്മാരിലധികം സന്നിഹിതരായിരുന്നു. ദയയുടെ അസാധാരണമായ വര്‍ഷത്തിന് വേണ്ടിയുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് നടത്തിയത്. മൂന്ന് ദിവസത്തെ ഈ ഇവന്റിന്റെ തീം ഗ്രോയിങ് മെര്‍സിഫുള്‍ ആസ് ദി ഫാദര്‍ എന്നതാണ്. ഈ ഇവന്റിലേക്ക് ഇറ്റലിയില്‍ നിന്നും ലോകമാകമാനം നിന്നും 70,000ത്തോളം കൗമാരക്കാരാണ് ആകര്‍ഷിക്കപ്പെട്ടത്.

വെള്ളിയാഴ്ച ആരംഭിച്ച ഈ ആഘോഷങ്ങള്‍ ഹോളിഡോറിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കൗമാരക്കാര്‍ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് യാത്ര പോവുകയും ചെയ്തു. അവിടെ വച്ച് അവര്‍ക്കായി പോപ്പ് ഒരു വീഡിയോ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ കൗമാരക്കാര്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലേക്ക് തിരിച്ചെത്തുകയും പോപ്പ് നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്യും.

Top