മുന്നണി വിട്ടാല്‍ വെള്ളാപ്പള്ളിയെ കേസില്‍ കുടുക്കാന്‍ ബിജെപി !.. തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കില്‍ ബിഡിജെഎസ് എന്‍ഡിഎ വിടും. വെള്ളാപ്പള്ളിയും ബിജെപിയും അന്തിമ വിലപേശലില്‍

ആലപ്പുഴ: വെള്ളാപ്പാള്ളി നടേശനും പാർട്ടിയും ഇടതുപക്ഷത്തേക്ക് എന്ന സൂചനകൾ പുറത്ത് വരുന്നതിനിടെ എന്‍ ഡി എ വിടാനുള്ള നീക്കത്തിന്റെ ഭാഗമായി ബി ഡി ജെ എസും ബി ജെ പിയും തമ്മില്‍ അവസാന ഘട്ടവിലപേശല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ഒറ്റ ആവശ്യമാണ് ബി ഡി ജെ എസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് 10 ദിവസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകുകയും വേണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഒക്ടോബര്‍ 15 നുള്ളില്‍ ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ബിഡിജെഎസ് എല്‍ഡിഎഫില്‍ അംഗമാകും. ഇക്കാര്യത്തില്‍ ഏകദേശ ധാരണ ആയതായാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി ഒക്ടോബര്‍ പകുതിയ്ക്ക് മുമ്പായി ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിച്ചു പുറത്തുവരും. എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും ബിഡിജെഎസിന്റെ വരവിന് അംഗീകാരം നല്‍കിയിട്ടുണ്ട്.വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം ബിഡിജെഎസിനെ അനുനയിപ്പിച്ച് മുന്നണിയില്‍ നിലനിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം തീവ്രശ്രമം തുടങ്ങി. കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയില്‍ തുഷാറിനെ തഴഞ്ഞ് കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിസഭയിലെടുത്തതാണ് ബിഡിജെഎസിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഇതോടെ ബിജെപി തങ്ങളെ പൂര്‍ണ്ണമായും തഴയുകയാണെന്ന തോന്നല്‍ ബിഡിജെഎസിനുണ്ടായി.കണ്ണന്താനം കേന്ദ്രമന്ത്രിസഭയിലെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും വീണ്ടുമൊരാള്‍ക്കുകൂടി മന്ത്രിസഭയില്‍ ഇടം ലഭിക്കുക അസാധ്യമായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് എല്‍ഡിഎഫ് പ്രവേശനത്തിന് അനുഗ്രഹം പ്രകടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ വെള്ളാപ്പള്ളിയെ പൂട്ടാന്‍ പോന്ന തെളിവുകള്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ പക്കലുണ്ട്. അത് വച്ചുകൊണ്ട്തന്നെയാണ് വെള്ളാപ്പള്ളിയെ എല്‍ഡിഎഫ് വരുതിയില്‍ നിര്‍ത്തിയത്.എന്നാല്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിട്ടാല്‍ അതേ നാണയത്തില്‍ തന്നെ വെള്ളാപ്പള്ളിയ്ക്ക് തിരിച്ചടി നല്‍കുമെന്ന ഭീഷണി ബിജെപിയും നല്‍കിയിട്ടുണ്ട്. മുന്നണി വിട്ടാല്‍ ഏത് സമയവും വെള്ളാപ്പള്ളിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് സാധ്യതയുണ്ട്. മാത്രമല്ല, ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ പൂട്ടിയ അതേ മൈക്രോഫിനാന്‍സ് കേസ് സി ബി ഐ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഈ കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തല്‍പ്പരകക്ഷികള്‍ കോടതിയെ സമീപിച്ചാല്‍ സി ബി ഐ അന്വേഷണത്തിന് പ്രയാസമുണ്ടാകില്ല.ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നറെഷനും എസ് എന്‍ ഡി പിയും കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. സംഘടനയിലും ഈ വിധത്തില്‍ രണ്ടഭിപ്രായങ്ങള്‍ ശക്തമാണ്.

Top