ഇണ ചേരാന്‍ വെനിസ്വേല, പ്രസവിക്കാന്‍ ബ്രസീല്‍: ഗതികേടിലായ ഒരു കൂട്ടം ദമ്പതികളുടെ അവസ്ഥ

വെനസ്വേലയിലെ സ്ത്രീകളുടെ ദാമ്പത്യ ജീവിതം കടുകട്ടിയാണ്. ദമ്പതിമാര്‍ക്ക് സന്താന ഉത്പാദനത്തിന് മറ്റൊരു രാജ്യത്തിലേക്ക് പോകേണ്ട ഗതികേടാണുള്ളത്. ഇണചേരാന്‍ ഒരു രാജ്യം, കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മറ്റൊരു രാജ്യം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് കുഞ്ഞിന് ജന്മം നല്‍കാന്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ യാത്രചെയ്തു മറ്റൊരു രാജ്യത്ത് പോകേണ്ടി വരുന്നത്.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടര്‍ന്ന് പ്രസവത്തിനും അനുബന്ധ ചികിത്സകള്‍ക്കുമായി അയല്‍രാജ്യമായ ബ്രസീലിലേക്കാണ് ഏറെപ്പേരും പോകുന്നത്. പരിചരണം, മരുന്നുകള്‍, പാഡുകള്‍, കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ വളരെയധികം ദൗര്‍ലഭ്യമാണ് വെനസ്വേലയില്‍ നേരിടുന്നത്.

കഴിഞ്ഞവര്‍ഷം ബ്രസീലിയന്‍ അതിര്‍ത്തിയിലെ ബോവാ വിസ്ത ആശുപത്രിയില്‍ നടന്ന 566 പ്രസവങ്ങളില്‍ ഭൂരിപക്ഷവും വെനസ്വേലയില്‍നിന്നുള്ള അഭയാര്‍ത്ഥി അമ്മമാരുടേതാണ്. 2016 മുതലാണ് ഇത്തരത്തില്‍ അനിയന്ത്രിതമായി വെനസ്വേലന്‍ യുവതികള്‍ പ്രസവത്തിനും പ്രസവരക്ഷയ്ക്കുമായി സ്വന്തംനാട് വിട്ട് ബ്രസീലിലോ മറ്റ് അയല്‍രാജ്യങ്ങളിലേക്കോ പലായനം നടത്താന്‍ തുടങ്ങിയത്.

ഇതൊന്നുമല്ല പ്രശ്‌നം, അമ്മമാരുടെ എണ്ണം കൂടിയതോടെ ബ്രസീലിലെ ആശുപത്രികളില്‍ വന്‍തിരക്കാണ്. വരാന്തയില്‍പ്പോലും തുണിവിരിച്ചാണ് ആളുകള്‍ കിടക്കുന്നത്. ഇതിനൊക്കെ പുറമെയാണ് മരുന്നുക്ഷാമവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതും. തങ്ങളുടെ അവസ്ഥ ലോകത്തെ ഒരു സ്ത്രീക്കും നല്‍കരുതെ എന്നാണ് ഈ വെനസ്വേലന്‍ അമ്മമാരുടെ പ്രാര്‍ത്ഥന.

Latest
Widgets Magazine