ആത്മഹത്യ ജീവിതം മടുത്തതിനാല്‍’;ശബരിമല വിഷയത്തിലെന്ന് ബി.ജെ.പി ഹർത്താൽ ! വേണുപാലന്‍നായരുടെ മരണമൊഴിയില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശം ഇല്ല

തിരുവനന്തപുരം:ബി.ജെ.പിയുടെ സമരപന്തലിന് സമീപത്ത് വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നു . ജീവിതം മടുത്തുവെന്നും ജീവിതം തുടരാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിനും ഡോക്ടര്‍മാര്‍ക്കും നല്‍കിയ മരണമൊഴിയില്‍ വ്യക്തമാക്കി. സ്വയമാണ് തീകൊളുത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ പരാമര്‍ശമില്ല

ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണ് മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നു.അതേസമയം, ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ചതിനെ തുടര്‍ന്ന് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മഹത്യാശ്രമം നടത്തിയ കുട്ടനാട് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് മരിച്ചത്. സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വെച്ചാണ് ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചതും തീകൊളുത്തിയതും.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. വേണുഗോപാലന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി മെഡിക്കല്‍ കോളജ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്ന്.

പുലര്‍ച്ചെ രണ്ടു മണിയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്‌നനാഭന്‍ നിരാഹാരസമരം നടത്തുന്ന പന്തലിന് മുന്നിലാണ് ആത്മഹത്യാശ്രമം നടന്നത്. സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ പന്തലിന്റെ എതിര്‍ ഭാഗത്ത് റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് സമരപന്തലിന് സമീപത്തേക്ക് ഓടി വരുകയായിരുന്നു. പോലീസും അവിടെ ഉണ്ടായിരുന്ന പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് അശുപത്രിയില്‍ എത്തിച്ചു.തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയത്. സംഭവത്തിന് പിന്നാലെ പോലീസ് ഇയാളുടെ പശ്ചാത്തലം അന്വേഷിച്ചു വരികയാണ്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വിവരമുണ്ട്. അതേസമയം തന്നെ മുട്ടടയില്‍ ഓട്ടോത്തൊഴിലാളി ആയ വേണുഗോപാലന്‍ നായര്‍ ബിജെപിയുടെ സ്ഥിരം പ്രവര്‍ത്തകന്‍ അല്ലെങ്കിലും ബിഎംഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നയാളാണെന്ന് വിവരമുണ്ട്. ഇയാള്‍ക്ക് കുടുംബപ്രശ്‌നങ്ങളുണ്ടെന്നും പോലീസ് പറയുന്നു.

Top