വെറെെറ്റി ആയി ശവപ്പെട്ടികൾ 

ശവപ്പെട്ടിയുടെ നിർമാണത്തിലും ആകൃതിയിലുമൊന്നും നമ്മൾ വലിയ പരീക്ഷണങ്ങളൊന്നും നടത്താറില്ല. എന്നാൽ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ കാര്യങ്ങൾ ഇങ്ങനെയല്ല. ഇവിടെ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മൃതസംസ്കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടുപോകാറുണ്ട്. ഘാനയിൽ മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടികൾക്ക് വളരെയേറെ പ്രത്യേകതകളുണ്ട്.

മരിച്ചയാളുടെ ജീവിതശൈലിയും,സ്വപ്നങ്ങളും, ആഗ്രഹങ്ങളും സമൂഹത്തിലെ അയാളുടെ സ്ഥാനവുമൊക്കെ ആ ശവപ്പെട്ടി പ്രതിഫലിപ്പിക്കും. ആളുകളുടെ ആവശ്യപ്രകാരം വിവിധ ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ശവപ്പെട്ടികൾ നിർമിച്ചു നൽകുന്ന കടകൾ ഘാനയിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉത്പാദക രാജ്യമാണ് ഘാന. ഇവിടത്തെ മിക്ക ആളുകളുടെയും ഉപജീവനമാർവും കൊക്കോ കൃഷിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ടുതന്നെ വലിയ കൊക്കോക്കായുടെ ആകൃതിയിലുള്ള ശവപ്പെട്ടികൾക്ക് ഘാനയിൽ ആവശ്യക്കാർ ഏറെയാണ്. 70,000 രൂപയ്ക്കു മുകളിലാണ് ഇത്തരത്തിലുള്ള ഒരു ശവപ്പെട്ടിയുടെ വില. മരിച്ചയാളിന്‍റെ സ്വഭാവത്തിനനുസരിച്ചുള്ള ശവപ്പെട്ടികളും നിർമിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യപ്പെട്ടിരുന്ന ആളുകൾക്കായി ചുവന്ന മുളകിന്‍റെ ആകൃതിയിലുള്ള ശവപ്പെട്ടികളാണ് ഉണ്ടാക്കുന്നത്. ഇവയ്ക്ക് പുറമെ ധനികരായ ആളുകൾ ആഡംബരക്കാറുകളുടെയും വിമാനങ്ങളുടെയുമൊക്കെ ആകൃതിയിൽ ശവപ്പെട്ടികൾ പണിയിക്കാറുണ്ട്.

ശവപ്പെട്ടി നിർമാണത്തിലേർപ്പെട്ടരിക്കുന്ന കുടുംബങ്ങൾ ഘാനയിലുണ്ട്. രാജ്യത്തിനകത്തുനിന്ന് മാത്രമല്ല പുറത്തുനിന്നുപോലും ഇവരുടെ ശവപ്പെട്ടികൾക്ക് ആവശ്യക്കാർ എത്താറുണ്ടത്രെ. തങ്ങൾ സ്വന്തമായി നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവിടത്തെ ആശാരിമാർ ശവപ്പെട്ടികൾ പണിയുന്നത്.

00

Top