കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്.ബിഷപ്പിനെ ന്യായീകരിക്കാന്‍ ‘ഇര’യുടെ ചിത്രവും മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടത് ഗുരുതരമായ തെറ്റ്

തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ച് എല്ലാ അതിരുംകടന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ബിഷപ്പിനെ ന്യായീകരിക്കാന്‍ ഇരയുടെ ചിത്രവും മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടതിൽ കേസ് .ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 228 (എ)പ്രകാരം ബലാത്സംഗക്കേസുകളിലെ ഇരകളുടെ ചിത്രവും തിരിച്ചറിയാനുള്ള മറ്റ് ഏതെങ്കിലും വിവരങ്ങളോ പുറത്തുവിടുന്നത് ശിക്ഷാര്‍ഹമാണ്. രണ്ടു വര്‍ഷം വരെ തടവിനും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ് .ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്യാസി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെയാണ് കേസ്.

നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന്‍ പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി ഇവര്‍ നൽകിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്‍റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്‍റെ വാദം.nun2

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്തിവാദികളാണ് കന്യാസ്ത്രീകള്‍ക്ക് പിന്നിലെന്ന ആരോപണവും കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്. ലെെംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്‍റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.NUN CASE

വാര്‍ത്താക്കുറിപ്പിനൊപ്പം നല്‍കുന്ന ചിത്രം പരാതിക്കാരിയുടെ മുഖം ഒഴിവാക്കി നല്‍കേണ്ടതാണെന്നും അല്ലാത്തപക്ഷം എം.ജെ കോണ്‍ഗ്രിഗേഷന് യാതൊരു ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യവും കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സി.അമല പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ എടുത്തിട്ടുണ്ട്.ബിഷപ്പ് ആദ്യം ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന 2014 മേയ് അഞ്ചിന് ശേഷം ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും ‘ചിരിച്ചുല്ലസിച്ചാണ്’ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഇരുന്നതെന്നും കാണിക്കുന്നതിനാണ് 2015 മേയ് 23ന് എടുത്ത ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിപ്പിക്കുന്നത്. ബിഷപ്പുമായി അക്കാലത്ത് പരാതിക്കാരിക്ക് പ്രശ്‌നമില്ലാ എന്നു വരുത്തിതീര്‍ക്കാനാണ് അവരുടെ ചിത്രം പുറത്തുവിടുന്ന കടുംകൈയ്ക്ക് എം.ജെ കോണ്‍ഗ്രിഗേഷന്‍ തയ്യാറായത്.

Top