കമലിന്റെ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് വിദ്യാബാലന്‍; മോദിയെ വിമര്‍ശിച്ച കമല്‍ വെട്ടിലായി

കൊച്ചി: മോദിയെ വിമര്‍ശിച്ച കമലിന്‍െ ചിത്രത്തില്‍ മാധവിക്കുട്ടിയാകാന്‍ താനില്ലെന്ന് വിദ്യാബാലന്‍. സംവിധായകന്‍ കമലിന്റെ സ്വപ്‌ന പദ്ധതിയായ മാധവിക്കുട്ടി ജിവിതം വെള്ളിത്തിരയിലെത്തിക്കാനുളള നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ലഭിച്ചത്. മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ദേശിയതലത്തില്‍ പോലും കമല്‍ലിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ് കമലിന് തിരിച്ചടിയായത്. വിദ്യാബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി കമലിനെ വിളിച്ചറിയിച്ചതാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടുനിരോധനം കൊണ്ട് മോദി ലക്ഷ്യമിടുന്നത് സാമ്പത്തിക പരിഷ്‌കാരമോ കള്ളപ്പണം ഇല്ലാതാക്കലോ കള്ളനോട്ട് പിടിക്കലോ അല്ല, ഒരു ജനതയെ തന്റെ വരുതിയിലാക്കുക എന്ന ഫാസിസ്റ്റ് അജണ്ടയാണ് ഇതിന് പിന്നില്‍. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. പ്രധാനമന്ത്രി നമ്മുടെ വോട്ട് നേടി അധികാരത്തിലെത്തിയ ആള്‍ മാത്രമാണെന്നുമായിരുന്നു സംവിധായകന്‍ കമലിന്റെ പരിഹാസം. ചലച്ചിത്ര മേളയുടെ തിരിക്കില്‍ നിന്ന് തന്റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതിനിടെയായ ഇടവേളയിലായിരുന്നു മോദിയെ കടന്നാക്രമിക്കുന്ന കമലിന്റെ പ്രസംഗം. ഇത് ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍ നോട്ട് നിരോധന വിഷയത്തിലും സംഘപരിവാറിനോടുള്ള നിലപാടിലും വിദ്യാബാലന്റെ അഭിപ്രായമിതല്ല. അത് കൊണ്ട് തന്നെയാണ് കമലുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് നടി എത്തിയത്.kaml-vd

നോട്ട് നിരോധനത്തിലും സംഘപരിവാറിനേയും കുറിച്ച് വിദ്യാ ബാലന്റെ നിലപാട് ഇതല്ല. മോദിയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ ബോളിവുഡ് സുന്ദരിയാണ് വിദ്യാബാലന്‍. പാവങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴും മോദിയുടേത് ചരിത്രപരമായ തീരുമാനമെന്നായിരുന്നു വിദ്യാബാലന്റെ പക്ഷം. മോദിയെ ഫാസിസ്റ്റെന്നും നാസിയെന്നും കളിയാക്കുന്ന കമലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് കരിയറിന് പോലും ഗുണകരമാകില്ലെന്ന് വിദ്യാബാലന്‍ തിരിച്ചറിഞ്ഞു. അങ്ങനെ കമലിനെ വിളിച്ച് പുതിയ ചിത്രത്തില്‍ അഭിനായിക്കാനില്ലെന്ന് വിദ്യാ ബാലന്‍ തുറന്നു പറഞ്ഞു.

ബോളിവുഡിലെ താരറാണിയാണ് വിദ്യാബാലനെങ്കിലും മലയാളിയാണ് നടി. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സെന്റ് സേവ്യേര്‍സ് കോളേജില്‍ സോഷ്യോളജിയില്‍ ബിരുദം നേടി. ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് വിദ്യ അഭിനയരംഗത്ത് കാലെടുത്തുവയ്ക്കുന്നത് എന്നാല്‍ പിന്നീട് ഈ പ്രോജക്ട് നിന്ന് പോകുകയായിരുന്നു. ചക്രത്തിന്റെ സംവിധായകനും കമലായിരുന്നു. ഈ സിനിമ പാതി വഴിക്ക് നിന്നെങ്കിലും വിദ്യ ബോളിവുഡിലെ താരമായി. സില്‍ക് സ്മിതയുടെ ജീവിതം പകര്‍ന്നാടി ദേശീയ അവാര്‍ഡും നേടി. കഹാനിയിലൂടെ മാറ്റ് പല മടങ്ങുയര്‍ന്നു. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയുടെ കഥ പറയുന്ന കമല്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി വിദ്യ എത്തുന്നതിനെ പ്രതീക്ഷയോടെ ഏവരും കണ്ടു. മാധവിക്കുട്ടിയുടെ ചെല്ലപ്പേരായിരുന്ന ‘ആമി’ എന്ന പേരിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

Latest
Widgets Magazine