വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങള്‍ വൈറല്‍

പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. സിങ്കപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശാണ് വരന്‍. പ്രതിശ്രുത വരനും വധുവും തമ്മിലുളള ഫോട്ടോയും വൈറലായിട്ടുണ്ട്.

ഡോക്ടര്‍ ലവ് എന്ന സിനിമയിലൂടെയാണ് വിദ്യ ഉണ്ണി മലയാളികള്‍ക്ക് സുപരിചിതയായത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പുതുമുഖ നടിക്കുളള അവാര്‍ഡ് ലഭിച്ചെങ്കിലും പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. എങ്കിലും ചേച്ചിക്കൊപ്പം നിരവധി സ്റ്റേജ് ഷോകളില്‍ സാന്നിധ്യമാണ് വിദ്യ ഉണ്ണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് പാസ്സായ വിദ്യ ഇപ്പോള്‍ ഹോങ്കോങ്ങില്‍ കോഗ്നിസെന്‍റില്‍ ഉദ്യോഗസ്ഥയാണ്.

Top