ആക്ഷന്‍ ഹീറോ വിജയ് ആന്റണിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; മാസ് ഹീറോ തിമിര് പുടിച്ചവനില്‍ ഒണ്‍ മാന്‍ ആര്‍മി

മലയാളി യുവാക്കളെ ആവേശത്തിലാഴ്ത്താന്‍ വിജയ് ആന്റണിയുടെ ബ്രഹ്മാണ്ഡ ചിത്രം തിമിര് പുടിച്ചവന്‍ എത്തുന്നു. യുവാക്കളുടെ ആക്ഷന്‍ ഹീറോയുടെ മാസ് ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നവംബര്‍ 16നാണ് റിലീസ് തീയ്യതി നിശ്ചയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി നിവേദ പെതുരാജ് ആണ് ചിത്രത്തില്‍ നായിക. ഒരു വണ്‍ മാന്‍ ആര്‍മി ആയിട്ടാണ് വിജയ് ആന്റണി ചിത്രത്തില്‍ അരങ്ങേറുന്നത്.

Vijay Antony's action thriller; Thimiru pudichavan for world wide release

ഒരു നടന്‍ എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വിജയ് ആന്റണി നായക വേഷം മാത്രമല്ല എഡിറ്റിങ്ങും സംഗീത സംവിധാനവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സാധാര പോലീസുകാരനില്‍ നിന്ന് തന്റെ കഴിവും ആത്മവിശ്വാസവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്ന മുരുകവേല്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിമിര് പുടിച്ചവന്‍ എന്ന ഈ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോ ആയി മാറാന്‍ ഒരുങ്ങുകയാണ് വിജയ്. വിജയ് ആന്റണിയുടെ ആദ്യ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആണ് തിമിര് പുടിച്ചവന്‍. നമ്പ്യാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേശ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആന്റണി ഫിലിം കോര്‍പറേഷന് വേണ്ടി ഫാത്തിമ വിജയ് ആന്റണി നിര്‍മ്മിച്ച തിമിര് പുടിച്ചവന്‍ ശിവഗിരി ഫിലിംസ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

തിരുനെല്‍വേലിയും ചെന്നൈയും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ പോസ്റ്ററുകളും ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. സംഗീത സംവിധായകനില്‍ നിന്നും നടനായി, നായക നടനായി നാന്‍, സലിം, പിച്ചൈക്കാരന്‍, സൈത്താന്‍, യമന്‍, കാളി, അണ്ണാദുരൈ എന്നീ സിനിമാകളിലൂടെ വിജയ് പ്രേക്ഷക മനം കീഴടക്കി. ശക്തമായ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ തിമിര് പുടിച്ചവനിലൂടെ വിജയ് ആന്റണി എത്തുന്നു.

Top