ഇങ്ങേരാണല്ലെ ഈ വേദനിക്കുന്ന കോടീശ്വരന്‍;കയ്യില്‍ വെറും 9500 രൂപ മാത്രമേയുള്ളൂ എന്ന് വിജയ് മല്ല്യയുടെ സത്യവാങ്മൂലം,രാജ്യസഭ അംഗമാകാന്‍ രാഷ്ട്രീയക്കാരുടെ പിന്തുണയോടെ മുതലാളി കൊടുത്ത കണക്ക് ഇങ്ങനെ.

ഏഴായിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്ന് മുങ്ങിയ വിജയ് മല്യയുടെ കൈയിലുള്ളത് വെറും 9500 രൂപ മാത്രം. സ്വന്തമായി വീടുപോലും ഈ വേദനിക്കുന്ന കോടീശ്വരന് ഇല്ല. ആകെയുള്ള ആസ്തികള്‍ 615 കോടിരൂപയുടേത്. അതാകട്ടെ ഒരു ഫെരാരി കാറും കുറേ ആഭരണങ്ങളും ബോണ്ടുകളും കടപ്പത്രങ്ങളും ചേര്‍ന്നതും.

2010ല്‍ രാജ്യസഭാംഗമാകുന്നതിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം വിജയ് മല്യ നല്‍കിയ സത്യവാങ്മൂലത്തിലുള്ള കണക്കുകളാണിത്. കൈയില്‍ പതിനായിരം രൂപ പോലും സ്വന്തമായില്ലാത്ത മല്യ, തന്റെ പേരില്‍ വീടുകളോടെ സ്വത്തുക്കളോ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, തന്റെ പേരില്‍ ബാധ്യതകളൊന്നുമില്ലെന്നുംഗോവയിലും മുംബൈയിലും അമേരിക്കയിലും ഫ്രാന്‍സിലും ലണ്ടനിലും സ്വന്തമായി വീടുകളുണ്ടെന്നിരിക്കെയാണ് തനിക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ സ്വന്തമായി വീടില്ലെന്ന് മല്യ സത്യവാങ്മൂലം നല്‍കിയത്. തന്റെ സ്വത്തുക്കളിലേറെയും ബാങ്കുകളിലെ നിക്ഷേപമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള ബോണ്ടുകളായും കടപ്പത്രങ്ങളായും ഉള്ളവയാണെന്നും മല്യ സത്യവാങ്മൂലം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

591 കോടി രൂപയാണ് ഓഹരികളായും ബോണ്ടുകളുടെ രൂപത്തിലും കടപ്പത്രങ്ങളായും ഉള്ളത്. നാലു കോടിയോളം രൂപയുടെ നിക്ഷേപവുമുണ്ട്. യുണൈറ്റഡ് ബ്രുവറീസ്, കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, മക്ഡവല്‍ ഹോള്‍ഡിങ്‌സ്, യുണൈറ്റഡ് റെയ്‌സിങ് ആന്‍ഡ് ബ്ലഡ്‌സ്‌റ്റോക്ക് ബ്രീഡേഴ്‌സ്, ഗണപതി മല്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, കിങ്ഫിഷര്‍ ട്രയ്‌നിങ് ആന്‍ഡ് ഏവിയേഷന്‍ സര്‍വീസ് തുടങ്ങി സ്വന്തം സ്ഥാപനത്തില്‍ ഓഹരികളാണ് മല്യയുടെ സ്വത്തുക്കളിലേറെയുമെന്നും സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നു.

ഇതിന് പുറമെ നാലു കോടി രൂപയുടെ ആഭരണങ്ങളും 25 ലക്ഷം രൂപ വിലവരുന്ന ഫെരാരി കാറും തന്റെ പക്കലുണ്ടെന്നും മല്യ ബോധിപ്പിച്ചു. 13.50 രൂപയുടെ എല്‍ഐസി പോളിസികളും സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നു. കണക്കുകളില്‍ ഇതൊക്കെയാണ് കാണിച്ചിരുന്നതെങ്കിലും രാജ്യസഭയിലെ രണ്ടാമത്തെ കോടീശ്വരന്‍ എന്ന പെരുമയോടെയാണ് 2010ല്‍ മല്യ എംപിയായത്.

പ്രതിവര്‍ഷം ശമ്പളയിനത്തില്‍ 41.4 കോടി രൂപയോളം മല്യയ്ക്ക് ലഭിക്കുന്നുണ്ടെന്ന് 2011ല്‍ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കോടീശ്വരന്‍. 50 കോടി രൂപയായിരുന്നു സിങ്‌വിയുടെ അന്നത്തെ വാര്‍ഷിക ശമ്പളം. അരുണ്‍ ജെയ്റ്റ്‌ലി (10 കോടി രൂപ), രാം ജഠ്മലാനി (8.41 കോടി രൂപ), നരേഷ് ഗുജ്രാള്‍ (4.79 കോടി രൂപ) എന്നിവരാണ് പിന്നാലെയുണ്ടായിരുന്നത്.

Top