അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ താരം ഷാരൂഖ്-വിജയ് വര്‍ഗിയ.ഷാരൂഖിനെതിരായ പ്രസ്താവന പിന്‍വലിച്ചു

ന്യൂദല്‍ഹി: ഷാരൂഖ് ഖാന്റെ ഹൃദയം പാകിസ്ഥാനിലാണെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയ തന്റെ പ്രസ്താവന പിന്‍വലിച്ചു. തന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ താരം ഷാരൂഖ് ആണെന്നും വിജയ് വര്‍ഗിയ പറഞ്ഞു.

കൈലാശ് വര്‍ഗിയയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പിക്കകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസ്താവന പിന്‍വലിക്കാന്‍ വര്‍ഗിയ നിര്‍ബന്ധിതനായിരിക്കുന്നത്. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ട്വീറ്റ് പിന്‍വലിക്കുന്നതായും വിജയ് പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നുള്ള ഷാരൂഖിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു. ഷാരൂഖിന്റെ മനസ് പാകിസ്ഥന് ഒപ്പമാണെന്ന് വിജയ് പറഞ്ഞിരുന്നത്. കൈലാശിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടില്ലെന്നും ബി.ജെ.പിക്ക് ഇത്തരമൊരു നിലപാടില്ലെന്നും മുതിര്‍ന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. ഷാരൂഖ് വലിയ അഭിനേതാവാണെന്നും എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഷാരൂഖിനോട് മാപ്പിരക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തൃണമൂല്‍ കോണ്‍ഗ്രസും ഷാരൂഖിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top