കലൈഞ്ചറുടെ ശവകുടീരത്തിലെത്തിയ വിജയകാന്തിനെക്കണ്ട് ആരാധകര്‍ ഞെട്ടി!!! പരസഹായമില്ലാതെ നടക്കാനാകാതെ സൂപ്പര്‍ താരം

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാറായിരുന്നു വിജയകാന്ത്. ക്യാപ്ടന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന വിജയകാന്തിന്റെ ഇന്നത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നതാണ്. പ്രണയവും ആക്ഷനും നൃത്തവുമെല്ലാം അനായാസം വഴങ്ങിയിരുന്ന ആ ശരീരം പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുന്നു.

രജനീകാന്ത്, കമലഹാസന്‍ എന്നിവരെ കഴിഞ്ഞാല്‍ ഒരുകാലത്ത് തമിഴ് സിനിമാ ലോകത്തെ ആവേശമായിരുന്നു നടന്‍ വിജയകാന്ത്. ഗ്രാമീണപശ്ചാത്തലത്തിലുള്ള നായക കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പലരും ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ തന്റെ ഭാര്യക്കൊപ്പം വേച്ചവേച്ച് വരുന്ന വിജയകാന്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ഇത് തങ്ങളുടെ പ്രിയതാരം തന്നെയാണെന്ന് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകര്‍.

ഭാര്യയുടെയും സുഹൃത്തിന്റെ കൈപിടിച്ച് വേച്ചുവേച്ചാണ് താരം മറീനാ ബീച്ചിലെ കലൈഞ്ജറുടെ സ്മൃതി മണ്ഡപത്തിലെത്തിയത്. കരുണാനിധി മരിക്കുമ്പോള്‍ ചികിത്സാര്‍ത്ഥം വിജയകാന്ത് അമേരിക്കയിലായിരുന്നു. അദ്ദേഹത്തിന്‍െ മരണത്തില്‍ ദുഃഖം രേഖപ്പെടുത്ത്ി ഒരു വീഡിയോ വിജയകാന്തിന്റെ ഭാര്യ പോസ്റ്റ് ചെയ്തിരുന്നു. മടങ്ങി എത്തി എയര്‍പോര്‍ട്ടില്‍ നിന്നും നേരെ മറാനാ ബീച്ചിലേക്കാണ് താരം എത്തിയത്. നിറകണ്ണുകളോടെ പുഷ്പാര്‍ച്ചന നടത്തുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Latest
Widgets Magazine