രാജീവ് രവി ചിത്രത്തിൽ നിവിൻ; നിവിൻ പോളിയും വിനീത് ശ്രീനിവാസനും തമ്മിൽ തെറ്റി

സിനിമാ ഡെസ്‌ക്

ശ്രീനിവാസനെ വിമർശിച്ച രാജീവ് രവിനിയുടെ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നതിനെച്ചൊല്ലി നിവിനും – വിനീതും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന രീതിയിലാണ് ഇപ്പോൾ തർക്കം തുടരുന്നത്. മലയാള സിനിമയിൽ നിവിൻ പോളിയ്ക്കു അവസരം ഒരുക്കിയതും, കരിയറിൽ ബ്രേക്ക് നൽകിയതും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനാണ്. ഇതു മറന്ന് ശ്രീനിവാസന്റെ ശത്രുകൂടിയായ രാജീവ് രവിയുടെ ചിത്രത്തതിൽ നിവിൻ അഭിനയിക്കുന്നു എന്നതാണ് തർക്കം രൂക്ഷമാക്കുന്നത്.
നിവിൻ പോളി ആരാധകരെ ഏറെ സന്തോഷത്തിലാക്കിയ വാർത്ത താരം കഴിഞ്ഞദിവസമാണ് പുറത്തു വിട്ടത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മൂത്തോൻ എന്ന സിനിമയിൽ നിവിൻ പോളി നായകനാകുന്നു. വ്യത്യസ്ത ഗറ്റപ്പിലുളള ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി പുറത്തുവിട്ടു. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും സംവിധായകൻ അനുരാഗ് കശ്യപുമാണ്.
രണ്ട് വർഷം മുമ്പ് രാജീവ് രവിയെ പരോക്ഷമായി തളളിയ നിവിൻ മുത്തോനിൽ അഭിനയിക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ നിലപാടാണ് നിർണായകം. ഒരു അഭിമുഖത്തിൽ ശ്രീനിവാസനെ പരസ്യമായി അവഹേളിച്ച രാജീവ് രവിയും വിനീത് ശ്രീനിവാസനും കൊമ്പുകോർത്തിരിന്നു. ശ്രീനിവാസന്റെ സിനിമകളോട് വെറുപ്പാണെന്ന് രാജീവ് തുറന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പാവപ്പെട്ടവരുടെ ജീവിതം കഥയാക്കി മാറ്റിയാണ് ശ്രീനിവാസൻ കാശുണ്ടാക്കിയതെന്നും രാജീവ് രവി അന്ന് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുളളവർ രാജീവ് രവിക്കെതിരെ തിരിഞ്ഞിരുന്നു.
വിനീതിനെ പിന്തുണച്ച് ധ്യാനും അജു വർഗ്ഗീസും ഷാൻ റഹ്മാനും രംഗത്തെത്തി. കൂട്ടത്തിൽ നിവിൻ പോളിയും. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം രാജീവ് രവിയുടെ ടീമിലേക്ക് നിവിൻ എത്തുമ്പോൾ കാര്യങ്ങൾ എന്താകുമെന്ന് കണ്ടറിയാം. നിവിൻ പോളിയെ സിനിമയിലേക്ക് എത്തിക്കുന്നതും കരിയറിൽ നിർണായക ബ്രേക്കുകൾ നൽകിയതും വിനീത് ശ്രീനിവാസനാണ്. നിവിൻവിനീത് കൂട്ടുകെട്ട് അവസാനിക്കുകയാണോയെന്ന സന്ദേഹത്തിലാണ് ആരാധകർ.

Latest
Widgets Magazine