മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ചതിന് വിനീത്ശ്രീനിവാസന് ആരാധകരുടെ അധിക്ഷേപം

മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ചതിന് വിനീത്ശ്രീനിവാസന് ലാല്‍ ആരാധകരുടെ അധിക്ഷേപ പ്രവാഹം. മോഹന്‍ലാല്‍ ചുവട് വച്ച ജിമിക്കി കമ്മലെന്ന വെളിപാടിന്റെ പുസ്തകത്തിലെ ഗാനം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തഗായകന്‍കൂടിയായ വിനീത്ശ്രീനിവാസന് ലാല്‍ ആരാധകരുടെ അധിക്ഷേപപ്രവാഹം.എന്റമ്മേടെ ജിമിക്കി കമ്മല്‍…എന്റച്ഛന്‍ കട്ടോണ്ടു പോയേ.. എന്ന ഗാനം ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
ഇിനിടെയാണ് ഈ ഗാനത്തിനൊപ്പം ലാല്‍ചുവട് വയ്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസ്സം പുറത്ത് വന്നത്.ഇത് കണ്ട ആവേശത്തിലാണ് വിനീത് തന്റെ ഫെസ്ബുക്ക് പേജിലേക്ക് ഇത് ഷെയര്‍ചെയ്ത്.’വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മല്‍’. എന്നായിരുന്നു പോസ്റ്റ് വിനീത് നല്‍കിയ ക്യാപ്ഷന്‍.
ഇതോടെയാണ് ഒരുകൂട്ടര്‍ അധിക്ഷേപാര്‍ഹമായ കമന്റെുമായി വന്നത്. മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വളിച്ചതിനായിരുന്നു ആരാധകരുടെ കട്ടകലിപ്പ്. ഇത്ര നന്നായിട്ട് ഡാന്‍സ് കളിച്ചിട്ടും ഞങ്ങടെ ഏട്ടനെ എന്തനാടാ മഹാപാപി നീ അങ്കിള്‍ എന്ന് വിളിച്ചതെന്നായിരുന്നു ചിലരുടെ ചോദ്യമെങ്കില്‍ ഒരുകൂട്ടര്‍ സഭ്യതമാറന്നുള്ള കമന്റെുകളുമായാണ് എത്തിയത്. ഇതെസമയം വിനീത് പിന്തുണയുമായും വലിയൊരുകൂട്ടര്‍ ഉണ്ട്. പ്രണവ് മോഹന്‍ലാല്‍ അഛനെന്ന് വിളിക്കുമ്പോഴും തടസ്സുവുമായെ ഇവരെത്തുമെന്നാണ് ഇക്കൂട്ടരുടെ പരിഹാസം.

Latest
Widgets Magazine