കുഞ്ഞാവയ്‌ക്കൊപ്പം വിനീത്; ചിത്രം വൈറല്‍

ചെന്നൈയിലെ പഠന കാലത്താണ് വിനീതും ദിവ്യയും പ്രണയത്തിലാവുന്നത്. 2004 ല്‍ തുടങ്ങിയ പ്രണയം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തില്‍ എത്തുകയായിരുന്നു. 2012 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിനീതിന്റെ സിനിമാ പ്രവര്‍ത്തനത്തിന് പൂര്‍ണ്മ പിന്തുണ നല്‍കി ഭാര്യ ഒപ്പമുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ ഐമയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിവ്യയായിരുന്നു. കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന വിനീതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മല്ലു പേജിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. കുഞ്ഞ് ജനിച്ചതില്‍ പിന്നെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ നിന്നെല്ലാം വിനീത് വിട്ടുനില്‍ക്കുകയാണ്. അനുജന്‍ ധ്യാനിന്റെ സിനിമാ ലോഞ്ചിങ്ങിന് പോലും ജ്യേഷ്ഠന്‍ എത്തിയിരുന്നില്ല. അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലായിരുന്നു താനെന്നായിരുന്നു വിനീതിന്റെ പ്രതികരണം.

Latest
Widgets Magazine