വാഹനം തട്ടി പരിക്കേറ്റു, ചോരയില്‍ കുളിച്ചിട്ടും കുഞ്ഞിനെ വിടാതെ തള്ളക്കുരങ്ങ്: കരളലിയിക്കുന്ന രംഗം പകര്‍ത്തിയ അഗസ്റ്റിന്‍ പറയുന്നത്

ചോരയില്‍ കുളിച്ച് നില്‍ക്കുമ്പോഴും കുഞ്ഞിനെ കൈവിടാതെ മാറോടക്കിപ്പിടിച്ച് നില്‍ക്കുന്ന ഈ അമ്മക്കുരങ്ങിന്റെ രൂപം സോഷ്യല്‍ മീഡിയയില്‍ കാണാത്തവരുണ്ടാകില്ല. ആരുടേയും കണ്ണ് നിറക്കുന്ന ഈ ചിത്രം എവിടെ നിന്ന് ആര് പകര്‍ത്തി എന്നറയാതെ തന്നെ ജനങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം പകര്‍ത്തിയ വ്യക്തി പുറത്ത് വന്നിരിക്കുകയാണ്.

കാണുന്നവരുടെ കരളലിയിപ്പിക്കുന്ന ഈ രംഗം പകര്‍ത്തിയത് മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ്. കോയമ്പത്തൂരില്‍ പോയി മടങ്ങി വരുന്ന വഴിയിലാണ് ഈ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. ഹൃദയ ഭേതകമായ ഈ കാഴ്ച്ച ക്യാമറയില്‍ പകര്‍ത്താനുള്ള കാരണം അഗസ്റ്റിന്‍ വ്യക്തമാക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺകുരങ്ങ്; ഈ ചിത്രം പകർത്തിയത് അഗസ്റ്റിനാണ്: അതിനൊരു കാരണമുണ്ട്
വാഹനാപകടത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺ കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും വൈറൽ ആയ ചിത്രമാണിത്. എന്നാൽ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ആരാണെന്ന് സോഷ്യൽ മീഡിയയ്ക്ക് വ്യക്തതയില്ലായിരുന്നു. ഇപ്പോൾ ഈ ചിത്രമെടുത്തത് താനാണെന്ന് വ്യക്തമാക്കി മൂന്നാർ സ്വദേശിയായ അഗസ്റ്റിൻ രംഗത്തെത്തിയിരിക്കുന്നു.

വേദനയൂറുന്ന ഈ ചിത്രം താൻ പകർത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിൻ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരിൽ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവർ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയിൽ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കിൽ ആളുകൾ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ നൽകി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോൾ കണ്ടത്. എന്നാൽ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തൻറെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോൾ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തിൽ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിൻ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്‌തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങൾ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിൻ പറഞ്ഞു. അതിനിടയിൽ അഗസ്റ്റിൻ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകർത്തിയിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളിൽ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന ിടത്തിൽ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതെന്നും അഗസ്റ്റിൻ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്‌ററ്ിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാൻ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാൻ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിൻ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനിൽ അത് വൈറലാകുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് അഗസ്റ്റിൻ ഇപ്പോൾ രംഗത്തു വന്നതും.

ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികൾക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അഗസ്റ്റിൻ. മനുഷ്യൻ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ വെറുതെ പറഞ്ഞാൽ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താൻ ഈ ചിത്രം പകർത്തിയത്

Top