Connect with us

Featured

ഉള്ളില്‍ കനല്‍ പേറി ചില ജീവിതങ്ങള്‍..മക്കൾ ഭക്ഷണവും വിസര്‍ജ്ജ്യവും തമ്മില്‍ തിരിച്ചറിഞ്ഞാല്‍ മതിയായിരുന്നു എന്നാഗ്രഹിച്ച്, പ്രാര്‍ത്ഥിച്ച് ജീവിക്കുന്നവരുണ്ട്! ഓട്ടിസം ബാധിച്ച, ഹൃദയം പിളര്‍ക്കുന്ന ചില ജീവിതങ്ങള്‍..

Published

on

കൊച്ചി: ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ഉള്ളിലെ കനലിലേക്ക് വിരല്‍ ചൂണ്ടുകയാണ് നജീബ് മൂടാടി എന്ന എഴുത്തുകാരന്റെ കുറിപ്പ്. വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്, ലോക ഓട്ടിസം ദിനമായ ഏപ്രില്‍ രണ്ടിനാണ്. അടുത്തയിടെ ഓട്ടിസം ബാധിച്ച കുട്ടികളെയും മാതാപിതാക്കളേയും അപമാനിക്കുന്ന തരത്തിൽ സുവിശേഷ പ്രസംഗകൻ ഫാ.ഡൊമിനിക് വാളമ് നാലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഓട്ടിസം ദൈവ ശാപം എന്നും യൂറോപിലെ പ്രവാസികൾക്ക് കൂടുതലും മന്ദബുദ്ധികളായ കുട്ടികൾ ആണെന്നും കാരണം പോണോഗ്രാഫി കാണുന്നതിനാൽ ആണെന്നും ആക്ഷേപിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഓട്ടിസം ബാധിച്ചവരുടെ വേദന ഈ പോസ്റ്റിൽ കാണാം .

നജീബ് മൂടാടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ;

ഉള്ളില്‍ കനല്‍ പേറി ചില ജീവിതങ്ങള്‍

യുവാവായ സ്വന്തം മകന്റെ ലൈംഗികാവശ്യത്തിന് വിധേയയാവാന്‍ നിര്‍ബന്ധിതയാകേണ്ടി വരുന്നൊരമ്മയെ കുറിച്ചു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അതൊരു നേര് മാത്രമാണ്. അടുത്ത വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ചതിന് മകനെ നാട്ടുകാര്‍ മരത്തില്‍ പിടിച്ചുകെട്ടി പൊതിരെ തല്ലുന്നത് കണ്ട് അലമുറയിട്ട് ഓടിയെത്തിയ ആ അമ്മക്ക് പിന്നീട് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. ഈ മകന് വേണ്ടിയാണ് ആ അമ്മ ജീവിക്കുന്നത് തന്നെ. ‘അമ്മേ’ എന്ന് വിളിക്കാന്‍ പോലും അറിയാത്ത, അമ്മ എന്താണെന്നറിയാത്ത ഭൂമിയിലെ ഏറ്റവും നിഷ്‌കളങ്കരായ മനുഷ്യരില്‍ ഒരാളായ, ഓട്ടിസമുള്ള തന്റെ മകന് വേണ്ടി.

ഇന്ന് ലോക ഓട്ടിസം അവബോധ ദിനമാണ്. ഓട്ടിസത്തെ കുറിച്ച് എമ്പാടും വായിക്കുകയും. കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവരാണ് നാമെങ്കിലും ഈ കുട്ടികള്‍ക്കായി ജീവിക്കുന്ന മാതാപിതാക്കളുടെ നോവും വേവും പലപ്പോഴും ഉറ്റവര്‍ പോലും അറിയാന്‍ ശ്രമിക്കാറില്ല. നേരത്തെ പറഞ്ഞ ആണ്‍കുട്ടിയുടെ കാര്യം ഒറ്റപ്പെട്ട അനുഭവമാണെങ്കില്‍, പ്രായപൂര്‍ത്തി ആവുന്നതോടെ ഇങ്ങനെയുള്ള പെണ്മക്കളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യിക്കാന്‍ മാതാപിതാക്കള്‍ പലപ്പോഴും നിര്‍ബന്ധിതരായിത്തീരുന്നു എന്നൊരു നോവിക്കുന്ന നേര് കൂടിയുണ്ട്.

പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധകള്‍ വരെ വീടകങ്ങളില്‍ പോലും കാമഭ്രാന്തിന് ഇരയാകുന്ന ഒരു സമൂഹത്തില്‍, ഓട്ടിസം ബാധിച്ച പെണ്മക്കളുമായി അത്ര സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ കരള് പൊട്ടുന്ന വേദനയോടെ ഇങ്ങനെ ചെയ്യിക്കേണ്ടി വരികയാണ്. ശാരീരിക വളര്‍ച്ചയോടൊപ്പം എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ള പോലെ ലൈംഗികചോദന ഓട്ടിസം ഉള്ളവരിലും ഉണ്ട് എന്നത് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയാറില്ല. നമ്മുടെ സദാചാര സങ്കല്പങ്ങളുടെയോ ശരിതെറ്റുകളുടെയോ ലോകത്തല്ല അവര്‍ കഴിയുന്നത്. വൈദ്യശാസ്ത്രത്തിന് ഇപ്പോഴും പൂര്‍ണ്ണമായും പിടിതരാത്ത ഓട്ടിസവുമായി ജീവിക്കുന്ന ഒരുപാട് മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയോര്‍ത്ത് ആയുഷ്‌കാലം മുഴുവന്‍ നീറി ജീവിക്കുന്ന, മരണവേളയില്‍ പോലും പോലും സ്വസ്ഥത കിട്ടാത്ത മാതാപിതാക്കളും.

സാക്ഷരസുന്ദരര്‍ എന്ന് ഊറ്റം കൊള്ളുമ്പോഴും നമ്മുടെ സമൂഹത്തിന് ഇങ്ങനെയുള്ള കുഞ്ഞുങ്ങളോടും അവരുടെ മാതാപിതാക്കളോടും ഉള്ള മനോഭാവം പലപ്പോഴും കാണാത്ത മട്ടിലുള്ള നിസ്സംഗതയോ, സഹതാപം കലര്‍ന്ന നോട്ടമോ, കൗതുകമോ തമാശയോ ഒക്കെയാണ്. മക്കളെ ചൊല്ലിയല്ല ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഈയൊരു മനോഭാവമാണ് ഈ കുട്ടികളുടെ മാതാപിതാക്കളെ ഏറെ വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും. കുഞ്ഞിന് ഓട്ടിസം ആണെന്നറിയുന്നതോടെ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ചു പോകുന്ന പുരുഷന്മാരും. കുട്ടിയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം മുഴുവനും അമ്മയുടേതാണ് എന്ന മട്ടില്‍ തിരിഞ്ഞു നോക്കാത്ത അച്ഛന്മാരും ധാരാളമുണ്ട് എന്നൊരു സങ്കടകരമായ സത്യം കൂടിയുണ്ട്. വീട്ടിലും കുടുംബത്തിലും അയല്പക്കങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കുഞ്ഞുങ്ങളോടുള്ള പെരുമാറ്റം പലപ്പോഴും ക്രൂരമാവാറുണ്ട്.

ഈ സമ്മര്‍ദ്ദങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത് അമ്മമാരാണ്. സ്വന്തമായി ഭക്ഷണം കഴിക്കാനോ മല വിസര്‍ജ്ജനം ചെയ്യാനോ പോലും അറിയാത്ത, കണ്ണ് തെറ്റിയാല്‍ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാനാവാത്ത ഈ മക്കളെ പരിപാലിക്കുന്നതോടൊപ്പം, വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകളും നോട്ടങ്ങളും പരിഹാസങ്ങളും ഉപദേശങ്ങളും ചോദ്യങ്ങളും ഒക്കെ സഹിക്കേണ്ടി വരുന്ന, ജീവിതത്തിന്റെ എല്ലാ ആഹ്ലാദങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞു ജീവിക്കുന്ന ഇങ്ങനെയുള്ള ഒരുപാട് അമ്മമാരെ നേരില്‍ അറിയുന്നത് കൊണ്ട്. ഈ ഓട്ടിസം ദിനത്തില്‍ പൊതു സമൂഹം ഒരിക്കലും അറിയാന്‍ ശ്രമിച്ചിട്ടില്ലാത്ത ആ അനുഭവങ്ങള്‍ ഇവിടെ പകര്‍ത്തുകയാണ്.

ഈ മുപ്പതുകാരിയെ നമുക്ക് സാബിറ എന്നു വിളിക്കാം. കോളേജില്‍ പഠിക്കുന്ന കാലത്ത് പഠനമികവ് കൊണ്ട് മാത്രമല്ല കാമ്പസിലും കുടുംബത്തിലും താരമായി നിറഞ്ഞു നിന്നിരുന്നവള്‍. വിവാഹിതയായി ഒരു കുഞ്ഞുണ്ടായ ശേഷം അവളെ കാണാന്‍ പോലും കിട്ടുന്നില്ല എന്ന പരാതിയാണ് ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും. ആഘോഷ ദിവസങ്ങളില്‍ ബന്ധുക്കള്‍ കണ്ടുമുട്ടുമ്പോഴൊക്കെ അവളെ കുറിച്ച് സഹതാപിക്കാറുണ്ട്.. ‘എത്ര സ്മാര്‍ട്ടായിരുന്നു അവള്‍. ഇപ്പോള്‍ അവള്‍ക്കൊന്നിനും നേരമില്ല… ആ കുഞ്ഞുണ്ടായ ശേഷം’ അതെ അവളുടെ കുഞ്ഞ് ഓട്ടിസ്റ്റിക്കാണ്. കുഞ്ഞിനോടൊപ്പം നില്‍ക്കാനും പരിചരിക്കാനും വേണ്ടി തന്റെ ആഹ്ലാദങ്ങളെയൊക്കെ മാറ്റിവെച്ചവള്‍. ആഘോഷങ്ങളില്‍ അവളെ കാണാത്തതില്‍ പരിഭവം പറയുന്ന ഇതേ ബന്ധുക്കളുടെ മുന്നിലൂടെയാണ് അവള്‍ നിത്യവും സ്‌കൂട്ടറില്‍ തന്റെ മകളെ ഒരു തുണികൊണ്ട് പുറത്തു ബന്ധിച്ച് സ്പെഷ്യല്‍ സ്‌കൂളിലേക്ക് കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത്. ഒരാളും സഹായിക്കാനുണ്ടാവാറില്ല അവളെ. പണ്ട് ബന്ധുവീടുകളിലെ കല്യാണ രാത്രികളില്‍ മൈലാഞ്ചി ഇടാനും ഒപ്പന കളിക്കാനും ഒക്കെ മുന്നിലുണ്ടായിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവളെ.

ഇനിയൊരച്ഛനെ പരിചയപ്പെടാം. എല്ലാ രാത്രികളിലും ഉറങ്ങിക്കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്ന ഒരച്ഛന്‍. ഡ്രൈവറായ അയാളുടെ മുന്നിലൂടെ നിത്യവും ഭാര്യ ഈ മകളെയും കൊണ്ട് സ്പെഷ്യല്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അയാള്‍ അവരുടെ കണ്ണില്‍ പെടാതെ മറിനില്‍ക്കും. തന്റെ മകളാണ് അതെന്നറിഞ്ഞാല്‍ കൂട്ടുകാര്‍ കളിയാക്കുമോ എന്ന പേടിയാണ് ആ പാവത്തിന്. രാത്രിയില്‍ നിഷ്‌കളങ്കമായി ഉറങ്ങുന്ന മോളേ കാണുമ്പോള്‍ കുറ്റബോധം താങ്ങാനാവാതെ സ്വയം ശപിച്ചു കൊണ്ട് അയാളവളെ കെട്ടിപ്പിടിച്ചു തേങ്ങിക്കരയുന്നത് കണ്ട് മരവിച്ചു പോയ ഒരമ്മയും.autistic2

അച്ഛനും അമ്മയുമില്ലാത്ത പേരക്കുട്ടികളുമായി നിത്യവും സ്പെഷ്യല്‍ സ്‌കൂളിലേക്ക് വരുന്ന ഒരു മുത്തശ്ശി. വയസ്സുകാലത്ത് ആരോരും തുണയില്ലാതെ ഈ മക്കളെ കൂടി നോക്കേണ്ടി വരുന്ന ആ അമ്മമ്മയുടെ കണ്ണുകളില്‍ ശൂന്യതയാണ്. ജീവിതം എങ്ങനെയൊക്കെയാണ് മനുഷ്യനെ പരീക്ഷിക്കുന്നത്. ദിവസവും തന്റെ കുട്ടിയെയും എടുത്തു മൂന്നു ബസ്സുകള്‍ മാറിക്കയറി രണ്ടു മണിക്കൂറോളം യാത്ര ചെയ്തു വരുന്ന യുവതിയായ ഒരു ഉമ്മയുണ്ട്. നിത്യവും ഈ കാഴ്ച കാണുന്ന സ്ഥിരം യാത്രക്കാരുടെ സഹതാപം നിറഞ്ഞ നോട്ടവും ചോദ്യങ്ങളും ആണ് അവരെ മകളുടെ അവസ്ഥയെക്കാള്‍ ഏറെ വേദനിപ്പിക്കുന്നത്. ഒരു കൗതുകക്കാഴ്ച എന്നതിനപ്പുറം ആ ഉമ്മയുടെയും മകളുടെയും ജീവിതം ആര്‍ക്കും അറിയേണ്ടതില്ല.

ഇങ്ങനെ എഴുതിത്തുടങ്ങിയാല്‍ ഓരോ സ്പെഷ്യല്‍ സ്‌കൂളുകളിലും മക്കളുമായി എത്തുന്ന മാതാപിതാക്കളുടെ ഉള്ളുലയ്ക്കുന്ന ഒരുപാട് അനുഭവങ്ങള്‍ എഴുതാനുണ്ടാവും. അതിലും എത്രയോ ഇരട്ടി മക്കള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഒന്നും എത്താതെ വീടകങ്ങളില്‍ തന്നെ കഴിയുന്നുണ്ട്. ചിലപ്പോള്‍ അതേ കുറിച്ച് മാതാപിതാക്കള്‍ക്ക് അറിവില്ലാത്തത് കൊണ്ട്, പലപ്പോഴും അഭിമാനബോധം വിചാരിച്ച്!.tfhgnh

ചെറുപ്പത്തിലേ തിരിച്ചറിയുകയും കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുകയും ചെയ്താല്‍ ഓട്ടിസം എന്ന അവസ്ഥയില്‍ നിന്ന് എണ്‍പത് ശതമാനത്തോളം മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും സാധാരണ മനുഷ്യരെ പോലെ ഇവര്‍ക്കും ജീവിതം സാധ്യമാകും എന്നുമാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. പലപ്പോഴും കുഞ്ഞിന് ഓട്ടിസമാണ് എന്ന് തിരിച്ചറിയുന്നത് തന്നെ ഏറെ വൈകിയാണ്. എന്ത് ചികിത്സയാണ് ഇതിന് വേണ്ടത് എന്ന ഉപദേശം നല്‍കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് തന്നെ കഴിയാറില്ല.

നമ്മുടെ നാട്ടിലെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളെ ഇത് കൃത്യമായും ചിട്ടയോടെയും നടത്തിക്കൊണ്ടു പോകുന്നുള്ളൂ എന്നൊരു വസ്തുത കൂടിയുണ്ട്. പലപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ, നല്ലൊരു കച്ചവടം എന്ന നിലയിലോ നടത്തിക്കൊണ്ടു പോകുന്ന പല സ്പെഷ്യല്‍ സ്‌കൂളുകളിലും ഈ രംഗത്തു പരിശീലനം ലഭിച്ച മതിയായ സ്റ്റാഫുകള്‍ പോലും ഉണ്ടാവാറില്ല എന്നതാണ് ഖേദകരം..

മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടവും ചോദ്യങ്ങളും സഹിക്കാന്‍ കഴിയാത്തത് കൊണ്ട് വീട്ടില്‍ നടക്കുന്ന ആഘോഷങ്ങളില്‍ നിന്നു പോലും കുട്ടിയുമായി മാറി നില്‍ക്കേണ്ടി വരുന്ന രക്ഷിതാക്കളുണ്ട് എന്നറിയുമോ. മറ്റുള്ളവര്‍ വെറുക്കുമ്പോഴും പരിഹസിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ഇങ്ങനെയുള്ള കുഞ്ഞുങ്ങളോട് തങ്ങളുടെ മറ്റു കുട്ടികളെക്കാളും അതി തീവ്രമായ സ്‌നേഹമാണ് മാതാപിതാക്കള്‍ക്ക്. പ്രത്യേകിച്ചും അമ്മമാര്‍ക്.

മത്സരയോട്ടത്തില്‍ കൂടപ്പിറപ്പുകളെ പോലും ശ്രദ്ധിക്കാതെ മുന്നോട്ടു കുതിക്കുന്നവരുടെ ഇക്കാലത്ത് തങ്ങളുടെ കാലശേഷം ഈ മക്കളുടെ അവസ്ഥ എന്താകും എന്ന ആധിയോടെയാണ് ഓരോ മാതാപിതാക്കളും ജീവിക്കുന്നത്. സഹതാപമല്ല വേണ്ടത് പരിഗണനയാണ്. ഈ മക്കളുടെ അവസ്ഥ മനസ്സിലാക്കി അവരെകൂടി ഉള്‍ക്കൊള്ളാനും ചേര്‍ത്തു പിടിക്കാനും ഉള്ള മനസ്സാണ് ബന്ധുക്കള്‍ക്കും പൊതു സമൂഹത്തിന് ഉണ്ടാവേണ്ടത്.

മക്കളുടെ പരീക്ഷകള്‍ കഴിഞ്ഞു ഉതകണ്ഠയോടെ റിസള്‍ട്ട് കത്തിരിക്കുന്നവരാണ് ഞാനും നിങ്ങളും. അവരെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഉള്ളവരാണ് നാം. ഉയര്‍ന്ന ജോലി, സമൂഹമാന്യത, മികച്ച വരുമാനം, നാളെ തണലാകും എന്ന വിശ്വാസം… അങ്ങനെ ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് എന്ത് ത്യാഗം ചെയ്തും അവര്‍ക്ക് വേണ്ട വിദ്യാഭ്യാസവും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

മക്കളെ കുറിച്ചുള്ള വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിക്കുന്ന, ഇത്തിരി മാര്‍ക്ക് കുറയുമ്പോള്‍ അസ്വസ്ഥരാവുന്ന നമുക്ക് മുന്നില്‍ ഇങ്ങനെയൊരു ചെറിയ മോഹം മാത്രമായി ഈ മനുഷ്യനുണ്ട്.. ‘എന്റെ മോള്, അവള്‍ക്കുള്ള ഭക്ഷണവും അവളുടെ വിസര്‍ജ്ജ്യവും തമ്മില്‍ തിരിച്ചറിഞ്ഞാല്‍ മതിയായിരുന്നു….’ അതിനുവേണ്ടിയാണല്ലോ, ഗള്‍ഫിലെ നല്ല ജോലി ഉപേക്ഷിച്ച് അയാള്‍ നാട്ടിലേക്ക് പോന്നതും. കഴിഞ്ഞ കുറേ കൊല്ലങ്ങളായി അയാളും ഭാര്യയും ഈ കുഞ്ഞുമായി ഒരുപാട് സ്ഥാപനങ്ങള്‍ കയറി ഇറങ്ങിയതും. ജീവിതം ആ പൊന്നുമോളിലേക്ക് മാത്രമായി ചുരുക്കിയതും. ആ മകള്‍ അപ്പോഴും ഉപ്പയുടെ വിരലില്‍ തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു നിറഞ്ഞ ചിരിയോടെ. അലക്ഷ്യമായ കണ്ണുകളുമായി അവളുടേതായ ഏതോ ലോകത്തായിരുന്നു വര്‍ണ്ണ ഉടുപ്പില്‍ ഒരു കുഞ്ഞുശലഭത്തെ പോലെ ആ പതിനൊന്നുകാരി.

Featured

സബ്കലക്ടർ രേണുരാജ് വീണ്ടും അടിച്ചു!!..സിപിഎം നെട്ടോട്ടത്തിൽ

Published

on

കൊച്ചി:ദേവികുളം സബ്കലക്ടർ രേണുരാജിനെ നിയമപാലനത്തിന്റെ പേരില്‍ അവഹേളിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എ കുരുക്കില്‍ ആയിരിക്കയാണ് .രേണുരാജ് നടപ്പിലാക്കിയത് ഹൈക്കോടതി ഉത്തരവാണ് കോടതി ഉത്തരവിനെയും അവഗണിച്ച്‌ ഭീഷണി മുഴക്കിയ എംഎല്‍എ നടത്തിയത് നിയമലംഘനമാണ് .എം എൽ എ ഫോണില്‍ വിളിച്ച്‌ പരുഷമായി സംസാരിച്ചെന്നും പരാതിപ്പെട്ടതോടെ രാജേന്ദ്രന്റെ നില പരുങ്ങലിളിൽ ആയിരിക്കയാണ് .

സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറിയ എംഎല്‍എക്കെതിരെയാണ് ജനവികാരം. രേണുരാജ് പഞ്ചായത്ത് കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നല്‍കിയത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച്‌ നിര്‍മ്മാണം തുടങ്ങിയപ്പോഴാണ് വീണ്ടും ഇടപെട്ടത്. ഇതിനെതിരെയാണ് എംഎല്‍എ ഇടപെട്ടത്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി രേണു രാജ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മാത്രമല്ല, എംഎല്‍എ ഫോണില്‍ വിളിച്ച്‌ പരുഷമായി സംസാരിച്ചു എന്നും ഉദ്യോഗസ്ഥ പരാതിപ്പെടുന്നു. ചീഫ് സെക്രട്ടറിക്കും കോടതിക്കും പരാതി നല്‍കുന്നതോടെ മൂന്നാര്‍ ഓപ്പറേഷനുകള്‍ കൂടുതല്‍ വാര്‍ത്തകളില്‍ നിറയുമെന്ന സ്ഥിതിയാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ എസ് രാജേന്ദ്രനെ കാര്യമായി ആരും പിന്തുണക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രി എംഎം മണി മാത്രമാണ് രാജേന്ദ്രനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. സംഭവം പിടിവിട്ടു പോകുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടി പ്രശ്‌നം ഒതുക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

Continue Reading

Featured

”ബിൻ ലാദൻ ഉയർത്തെഴുന്നേറ്റു”!ബിഗ് ബ്രേക്കിംഗ്!!..

Published

on

തിരുവനന്തപുരം :ഇത്തരത്തിൽ നാറുന്ന വാർത്താ സംസ്കാരം ഇനി വേണ്ട. നീറുന്ന സാധാരണക്കാരൻറെ വികാരവിചാരങ്ങൾക്ക് നാവുണ്ടാകണം. ആ നാവായിരിക്കും ഹെറാൾഡ് ന്യൂസ് വെബ് ചാനൽ. വാർത്തകളുടെ ഉള്ളറിയിക്കാൻ ഇനി നിങ്ങളുടെ കൈവള്ളയിൽ ഹെറാൾഡ് ന്യൂസ് വെബ് ചാനൽ ഉണ്ടാകും. വാർത്തകളിലെ വിശ്വാസ്യത നൽകി വാർത്താകണ്ണികളിലെ കള്ളക്കളികൾ പുറത്തെത്തിച്ച് ഇനി മുതൽ പ്രേക്ഷകർക്കോപ്പം ഹെറാൾഡ് ന്യൂസ് വെബ് ചാനൽ യാത്ര ചെയ്യും.

ഇന്റർനെറ്റ് പുതുയുഗത്തിലെ അതിനൂതന സങ്കേതങ്ങളും സാമൂഹ മാധ്യമങ്ങളിലെ വിപുലമായ പ്രക്ഷേപണ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാകും ഹെറാൾഡ് ന്യൂസ് വെബ് ചാനൽ മുന്നൊട്ട് പോവുക. പത്രപ്രവർത്തന രംഗത്ത് വർഷങ്ങളുടെ ധീരസാന്നിധ്യമായ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ആണ് ഹെറാൾഡ് ന്യൂസ് ചാനൽ സ്പോൺസർ ചെയ്യുന്നതും ഏകോപിപ്പിക്കുന്നതും. ഒപ്പം വിവിധ മേഖലകളിലെ വിദേശ സ്വദേശ മലയാളി പ്രൊഫഷണലുകൾ ഹെറാൾഡ് ന്യൂസ് ചാനലിനെ പിന്നിൽ നിന്ന് നയിക്കും.

പരിചയസമ്പന്നരായ മാധ്യമ പ്രവർത്തകർ ഹെറാൾഡ് ന്യൂസ് വെബ് ചാനലിന്റെ എഡിറ്റോറിയൽ സാരഥികളാകും. കൂടാതെ സ്വതന്ത്ര മാധ്യമപ്രവർത്തനം സ്വപ്നം കാണുന്ന യുവരക്തം ഹെറാൾഡ് ന്യൂസ് ചാനലിലൂടെ തങ്ങളുടെ നാവ് സ്വാതന്ത്ര്യത്തോടെ ചലിപ്പിക്കും. ഇനി നിങ്ങൾ ആഗ്രഹിക്കുന്ന വാർത്താകാലം ഹെറാൾഡ് ന്യൂസ് ചാനലിലൂടെ.

വാർത്താ ലോകത്ത് പക്ഷം ചേരുന്ന ചാനൽ …അതെ നേരിന്റെ പക്ഷം ചേരുന്ന സ്വതന്ത്ര വാർത്താ ചാനൽ ന്യുതന സാങ്കേതികവിദ്യയോടെ വായനക്കാരിൽ എത്തിച്ചെരുന്നു .മാനേജ്‌മെന്റിന്റെ കത്തിവെക്കാത്ത -വെട്ടിമുറിക്കലുകളില്ലാത്ത ഉറച്ച നിലപാടിന്റെ നേര്‍സാക്ഷ്യം ആയിരിക്കും ഹെറാള്‍ഡ് ന്യൂസ് വെബ് ചാനല്‍ .ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വാര്‍ത്തകളുടെ വിശ്വാസ്യത ഒരുക്കും. ഇന്റര്‍നെറ്റ് ലോകത്തെ അതിനൂതന സങ്കേതങ്ങളും സാമൂഹ മാധ്യമങ്ങളുടെ പ്രക്ഷേപണ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാകും ഹെറാള്‍ഡ് ന്യൂസ് ചാനല്‍ പ്രവര്‍ത്തനവഴികളില്‍ നിങ്ങളിൽ മുന്നേറുക .

Continue Reading

Article

ദീപാ നിഷാന്ത് കവിത മോഷ്ടിച്ചു!!. ദീപാ നിഷാന്തിനെതിരെ സാഹിത്യ മോഷണാരോപണവുമായി

Published

on

കൊച്ചി: ദീപ നിശാന്ത് തന്റെ കവിത മോഷ്‍ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ആരോപണം .കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് സാഹിത്യ മോഷണം നടത്തിയതായി ആരോപണം ഉന്നയിച്ചത്  യുവ കവിയായ എസ് കലേഷാണ് .തന്റെ കവിത  ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ അദ്ധ്യാപകരുടെ മുഖപുസ്തകത്തിലാണ് പ്രസിദ്ധീകരിച്ചത് എന്ന് കലേഷ് ആരോപിച്ചു .2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് എസ് കലേഷ് ആരോപിച്ചിരിക്കുന്നത്.

എന്നാല്‍ തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട് എന്നാണ് ദീപ നിശാന്തിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് കലേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നതും ദീപ നിശാന്ത് മറുപടി നല്‍കിയിരിക്കുന്നതും.

എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!…

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

Continue Reading
Entertainment2 hours ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala4 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala8 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala12 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment13 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Entertainment13 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala2 days ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald