അമ്മയുടെ കൂടെയിരുന്ന് ടിവി കാണുമ്പോഴാണ് ആ വാര്‍ത്ത വരുന്നത്: ഷോക്കേറ്റ ആ നിമിഷത്തെക്കുറിച്ച് വിരാട് കോഹ്ലി

അമ്മയോടോപ്പമിരുന്നു തന്നെ ഇന്ത്യന്‍ ടീമില്‍ സെലക്ട് ചെയ്ത വാര്‍ത്ത കണ്ടതും, ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിലേക്ക് ചെന്നപ്പോളുണ്ടായതിന്റെ അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇന്ത്യന്‍ നായകന്‍. പുതിയ കളിക്കാര്‍ വരുമ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ നടത്തുന്ന രഹസ്യമായ ആചാരവും കോഹ്ലി വെളിപ്പെടുത്തി.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചെഴ്സ് ബംരിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലി, രാജ്യാന്തര തലത്തില്‍ ഏകദിന ക്രിക്കറ്റില്‍ 2008 ലും ട്വന്റിട്വന്റിയില്‍ 2010ലുമാണ് അരങ്ങേറ്റം കുറിച്ചത്. അമ്മയുടെ കൂടെയിരുന്നു എനിക്ക് സെലക്ഷന്‍ കിട്ടിയ വാര്‍ത്ത കണ്ടത്. ടി.വി. സ്‌ക്രീനില്‍ക്കൂടി എന്റെ പേര് കടന്നു പോയപ്പോള്‍ അത് തെറ്റ്പറ്റിയതാകമെന്നാണ് ആദ്യം കരുതിയത്. അഞ്ചു മിനിറ്റിനു ശേഷം ബോര്‍ഡില്‍ നിന്നു വിളി വന്നപ്പോള്‍ ഞാന്‍ തരിച്ചുപ്പോയി ഒരു അഭിമുഖത്തിനിടെ അദ്ദേഹം പങ്കുവെച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടീം മീറ്റിങ്ങിനു ചെന്നപ്പോള്‍ എന്നോട് ഒരു പ്രസംഗം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരുടെ മുന്നില്‍ അവരെല്ലാം എന്നെ നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍ സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി. ഇപ്പോഴും ടീമില്‍ വരുന്ന പുതുമുഖങ്ങളെ ഭയപ്പെടുത്താന്‍ ഞങ്ങളിങ്ങനെ ചെയ്യാറുണ്ട്. ഇതൊക്കെയാണ് എന്റെ ആദ്യത്തെ ഓര്‍മ്മകള്‍, കോഹ്ലി വ്യക്തമാക്കി.

ഇരുപത്തൊന്‍പതുകാരനായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാരീരിക ക്ഷമതയുടെ ആവശ്യകതയെപ്പറ്റിയും പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാനും, വീഡിയോ ഗെയിമുകള്‍ കളിക്കാനും, പഠിക്കാനും അതിന്റെതായ സമയം മാറ്റിവെയ്ക്കണം. ഒരാളുടെ ശാരീരികക്ഷമത കൂടുമ്പോള്‍ അതയാളെ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ കാണാനും മനസിലാക്കാനും പ്രാപ്തരാക്കുമെന്നും, തന്റെ ശാരീരിക ക്ഷമതയില്‍ മാറ്റം സംഭവിച്ചപ്പോള്‍ കൂടുതല്‍ നന്നായി ചിന്തിക്കാനും, ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അത് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top