കോലി സിനിമയിലേക്കോ? ചര്‍ച്ചകള്‍ കൊഴുക്കുന്നു

ഡല്‍ഹി: നായകന്‍ വിരാട് കോലി ഇല്ലാതെയാണ് ഇത്തവണത്തെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം യു.എ.ഇയിലേക്ക് യാത്ര തിരിച്ചത്. മത്സരാധിക്യവും കുറച്ചുനാളായി അലട്ടുന്ന പുറം വേദനയുമാണ് കോലി ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നില്‍ക്കുമ്പോഴാണ് കോലി സിനിമയില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ പ്രചരണങ്ങള്‍ ഉയരുന്നത്.

കോലിയുടെ ഒരു ട്വീറ്റാണ് ഇത്തരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ‘ട്രെയിലര്‍ ദ മൂവി’ എന്ന പേരില്‍ ഇന്ന് കോലി ട്വിറ്ററില്‍ ഒരു പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 10 വര്‍ഷത്തിനു ശേഷം മറ്റൊരു അരങ്ങേറ്റമെന്നും കോലി ട്വീറ്റിനൊപ്പം കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 29-നാണ് ‘ട്രെയിലര്‍ ദ മൂവി’യുടെ റിലീസെന്നും പോസ്റ്ററിലുണ്ട്.അതേസമയം കോലി സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണെന്നാണ് ട്വിറ്ററിലൂടെ ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.

‘വ്രോഗന്‍’ എന്ന ബ്രാന്‍ഡിന്റെ വസ്ത്രം ധരിച്ചു നില്‍ക്കുന്ന കോലിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിനാല്‍ തന്നെ കോലിക്ക് നിക്ഷേപമുള്ള മേല്‍പറഞ്ഞ ബ്രാന്‍ഡിന്റെ പ്രൊമോഷണല്‍ വീഡിയോയോ മറ്റോ ആവാനാണ് സാധ്യതയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കാര്യം എന്തായാലും കോലി ആരാധകരും ക്രിക്കറ്റ് പ്രേമികളും സംഗതി എന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ്.

 

Latest