അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ തൊട്ട് സംസാരിക്കാന്‍ സാധിക്കുന്ന പെണ്‍കുട്ടി! ലോകത്തിന് അത്ഭുതമായി വിര്‍സാവിയ എന്ന എട്ടുവയസുകാരി

ഒരു സാധാരണ എട്ടു വയസുകാരിയല്ല റഷ്യന്‍ സ്വദേശിനിയായ വിര്‍സാവിയ. ഹൃദയത്തില്‍ തൊടുക എന്നൊക്കെ വെറുതെ ഭാവനാത്മകമായി പറഞ്ഞു കേട്ടിട്ടല്ലേയുള്ളു. എന്നാല്‍ റഷ്യക്കാരിയായ ഈ പെണ്‍കുട്ടിയ്ക്ക് അത് സാധ്യമാണ്. കാരണം, അവളുടെ ഹൃദയം മറ്റവയവങ്ങള്‍ പോലെ ശരീരത്തിന് പുറത്താണ്. കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും ജീവന്‍ കയ്യില്‍വച്ചാണ് അവളുടെ ജീവിതം. ഹൃദയസംബന്ധമായ അവളുടെ ആ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ തേടി അവളുടെ കുടുംബം ഇപ്പോള്‍ ഫ്‌ളോറിഡയില്‍ എത്തിയിരിക്കുകയാണ്. പോരാളിയായ വിര്‍സാവിയ എന്ന പേരില്‍ അവളുടെ നിലവിലെ അവസ്ഥ തുറന്നുകാട്ടുന്നരീതിയില്‍ ഒരു വീഡിയോയും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അപൂര്‍വ ശാരീരിക പ്രത്യേകതകളുമായി ജനിച്ച കുട്ടിയാണ് വിര്‍സാവിയ. റഷ്യന്‍ സ്വദേശിയായ എട്ടുവയസുകാരി വിര്‍സാവിയയുടെ ഹൃദയം മിടിക്കുന്നത് പുറത്താണ്.

നെഞ്ചില്‍ ഒരു കുഴിയായി രൂപപ്പെട്ട ഭാഗത്താണ് ഹൃദയമുള്ളത്. അതിന്റെ മിടിപ്പുകള്‍ പുറത്ത് കാണാന്‍ സാധിക്കും. 5.5 മില്യണ്‍ ആളുകളില്‍ ഒരാള്‍ക്ക് സംഭവിക്കാവുന്ന, ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ് ഇത്. പെന്റളോജി കാന്‍ട്രല്‍ എന്നാണ് ഈ പ്രത്യേകതയെ വൈദ്യശാസ്ത്രം വിളിക്കുന്നത്. ഇതുവരെ കണ്ട ആശുപത്രികള്‍ എല്ലാം പെണ്‍കുട്ടിയെ കൈയൊഴിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയും കുടുംബവും ഫ്‌ളോറിഡയില്‍ എത്തിയത്. കുട്ടിയുടെ ജീവന്‍ അപായപ്പെടാനുള്ള എല്ലാ സാധ്യതയും ഉള്ളതിനാല്‍ ഓപ്പറേഷന്‍ ചെയ്യാനോ, ചികിത്സകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. അതേസമയം പ്രതീക്ഷ കൈവിടാതെ തന്റെ മകളുടെ അവസ്ഥ നേരെയാകും എന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ അമ്മയും മറ്റ് ബന്ധുക്കളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top