വിസ തട്ടിപ്പ് ; ഇരിട്ടി സ്വദേശികളായ യുവാക്കളുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത് ട്രാവല്‍സ് ഉടമ മുങ്ങി.പോലീസ് അന്വോഷണം

കണ്ണൂർ :വിസ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണം അനുദിനം വർദ്ദിച്ച് വരുന്നു. പണ്ടൊക്കെ തൊഴിലില്ലായ്മയായിരുന്നു പുറം രാജ്യങ്ങളിൽ തൊഴിൽ തേടാനുള്ള പ്രചോദനമെങ്കിൽ ഇക്കാലത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയുള്ള പ്രയാണമാണ്. രണ്ടായാലും തട്ടിപ്പ് കാരുടെ വിളനിലമാണ് വിസ ഇടപാട്.അവസാനമായി ഈ തട്ടിപ്പിനിരയായവർ ഇരിട്ടി ഉളിക്കൽ സ്വദേശികളായ യുവാക്കളാണ്.കൊച്ചിയിലും കാഞ്ഞിരപ്പള്ളിയിലുമായി പ്രവർത്തിക്കുന്ന ഗ്ലോറിയ എച്ച്.ആര്‍. കൺസൾട്ടൻസി എന്ന സ്ഥാപനം പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പണം തട്ടിയിരിക്കുന്നത്.ജിജി സൈമൺ എന്നയാളാണ് സ്ഥാപന ഉടമയെന്ന് തട്ടിപ്പിനിരയായ യുവാക്കൾ പറയുന്നു.

മുംബൈയില്‍ ഒരു അഭിമുഖത്തിന് പോയപ്പോഴായിരുന്നു ഇയാളെ യുവാക്കള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ യുവാക്കള്‍ക്ക് പോളണ്ടിലേക്ക് വിസ തരപ്പെടുത്തി കൊടുക്കാമെന്നും അതിനായി ബയോഡേറ്റ അയച്ചു തരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് യുവാക്കളെ സെലക്ട് ചെയ്തതായും പോകുന്നതിന്റെ ചെലവായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആദ്യ ഗഡുവായി ഒന്നേകാല്‍ ലക്ഷം ഉടന്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.ഇയാള്‍ നല്‍കിയ അക്കൗണ്ട് നമ്പറില്‍ യുവാക്കള്‍ പണം അയച്ചു നല്‍കുകയും എറണാകുളത്ത് വെച്ച് പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തു. പിന്നീട് ഇയാളെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഇവര്‍ പറയുന്നു.

സ്ഥാപനം രണ്ടാഴ്ച മുൻപ് പൂട്ടിയ ഉടമ ,യുവാക്കളുടെ പാസ്പോർട്ട് ചെന്നൈയിൽ നിന്നെന്ന വ്യാജേന മൂവാറ്റുപുഴയിൽ നിന്നും യുവാക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് യുവാക്കൾക്ക് ബോധ്യമാവുന്നത്. തങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടതായി യുവാക്കള്‍ പറയുന്നു. ട്രാവൽസ് ഉടമയെ കണ്ടെത്താനായി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തട്ടിപ്പിനിരയായ യുവാക്കൾ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തിൽ യുവാക്കളും തൊഴിലന്വേഷകരും കുറച്ച് കുടി വിജിലൻ്റാവേണ്ടതുണ്ട്. UKയിലേക്ക് നേഴ് സിംഗിനായി സ്വയം അപേക്ഷിച്ച് വിസ സംഘടിപ്പിക്കാമെന്ന കാര്യം കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഷെയർ ചെയ്തിരുന്നു.കൂട്ടത്തിൽ അയർലണ്ടിൽ നേഴ്സിംഗ് ജോലി തേടി എത്തിയ സഹോദരിമാരുടെ ദുരവസ്ഥയും.GLORIAൾഫ് രാജ്യങ്ങളിലേക്ക് വിസക്ക് ശ്രമിക്കുന്നവർ വാഗ്ദാനങ്ങളിൽ വഞ്ചിതരാവാതെ വിസ പ്രൊവൈഡ് ചെയ്യുന്ന സ്ഥാപനത്തെപ്പറ്റി എംബസി ,നോർക്ക ,വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം മനസിലാക്കേണ്ടതാണ്. ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് വിസ അനുവദിച്ചിട്ടുളളതെന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാൽ അറിയാൻ സാധിക്കും.ഇങ്ങനെ അനുവദിക്കപ്പെടുന്ന വിസയിൽ അനുയോജ്യമായ ഉദ്യാഗാർത്ഥികളെ കണ്ടെത്തി തൊഴിൽ മന്ത്രാലയത്തിൽ സ്ഥാപന ഉടമ അറിയിച്ചാൽ ഉദ്യോഗാർത്ഥികളുടെ പേരിൽ തൊഴിൽ മന്ത്രാലയം വിസ അനുവദിക്കും.തൊഴിൽ മന്ത്രാലയത്തിൻ്റെ അനുമതിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുമിടയിലുള്ള ഘട്ടത്തിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.രിക്കുക, തങ്ങൾ പങ്കെടുക്കുന്ന ഇൻ്റർവ്യൂകളുടെ ജെന്യൂനിറ്റി.ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഇടനിലക്കാർ മാത്രമാണ് ട്രാവൽ ഏജൻസികൾ. അവർക്ക് അർഹതപ്പെട്ടത് സർവീസ് ചാർജ് മാത്രം. ഇനിയും തട്ടിപ്പുകളിൽ വീഴാതിരിക്കാനായി ജാഗരൂഗരാവുക. കത്തിച്ച് വെച്ച വിളക്കിലേക്ക് ഓടിയടുക്കുന്ന ഇയാംപാറ്റകളാവതിരിക്കട്ടെ നമ്മുടെ സഹോദരങ്ങൾ ! ചുറ്റുപാടുകൾ അറിഞ്ഞിരിക്കുകയും സദാ ജാഗരൂഗരാവുകയും ചെയ്യുക.

Latest
Widgets Magazine