മലയോരമേഖലയിൽ കോടികളുടെ വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

ഇരിട്ടി:മലയായോരം മേഖലയിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ അടിച്ചുമാറ്റിയ മുഖ്യ പ്രതി അറസ്റ്റിൽ വിസ തട്ടിപ്പിന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ ആണ് ഉളിക്കല്‍ പോലീസ് അറസ്റ്റ് ചൈയ്തത് .വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി കുടിയാന്‍മല കരിക്കോട്ടക്കരി പയ്യാവൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ആനപന്തി സെന്റ്ജൂഡ് നഗര്‍ കുന്നശേരി സെബാസ്റ്റ്യന്‍ എന്ന ബേബിയെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

പലരില്‍ നിന്നുമായി 8ഉം 10ഉം ലക്ഷം രൂപ വാങ്ങി കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും വിസ തരപ്പെടുത്തിതരാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്.ഇയാള്‍ പോലീസിന് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു.തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാള്‍ ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് ഉളിക്കല്‍ എസ് ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടില്‍ എത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകദേശം ഒരു കോടിയില്‍ അധികം രൂപ വിസയുമായി ബന്ധപ്പെട്ട് ഇയാള്‍ പലരില്‍ നിന്നുമായി വാങ്ങി പറ്റിച്ചിട്ടുണ്ട്.ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് തട്ടിപ്പിനിരയായവര്‍ ഉളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി.കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും എന്ന് പറഞ്ഞ് കൊണ്ടുപോയ പലരെയും വിയറ്റ്‌നാമിലേക്കും മലേഷ്യയിലേക്കും എത്തിക്കുകയായിരുന്നു.അവിടെ നിന്നും പലരും പലവിധത്തിലാണ് രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ച് എത്തിയത്.ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വന്‍ ലോബി തന്നെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് .ഇയാളുടെ കൂട്ടാളിയും പ്രധാന മറ്റൊരു പ്രതിയുമായ ചെറിയ അരീക്കമലയിലെ കാഞ്ഞിരത്തുങ്കൽ ആഞ്ചിലോ അബ്രാഹം മുൻപ് അറസ്റ്റിലാവുകയും മാസങ്ങളോളം ജയിലിൽ ആയിരുന്നു.ഇദ്ദേഹം പ്രാദേസിക കോൺഗ്രസിലെ പ്രധാന പ്രവർത്തകനും ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ അടുപ്പക്കാരനും ആണ് .ബന്ധങ്ങളിലൂടെ ആണ് തട്ടിപ്പിന് കാലം ഒരുക്കിയത് .

Top