ആരാണീ ശ്രീനിവാസൻ?…എ.ഐ.സി.സി. സെക്രട്ടറി നിയമനത്തിൽ വിയോജിപ്പുമായി വി.എം.സുധീരൻ

കൊച്ചി:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ. കെ. ആൻറണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്.

ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽജിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി ശ്രീ. കെ. സി. വേണുഗോപാലും ശ്രീ പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏൽപിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാൽ ഇപ്പോൾ ഒരു ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.

ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.?

ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്.

മോദി കാണിക്കുന്നത് അല്‍പ്പത്തരം, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാള്‍: പിണറായി വിജയന് പൂര്‍ണ്ണ പിന്തുണയുമായി സുധീരന്‍ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ലെന്ന വാക്ക് സുധീരന്‍ പാലിച്ചു: ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ചെന്നിത്തലയുടെയും രഹസ്യ ഇടപാടുകള്‍ വെളിപ്പെടുത്തി രംഗത്ത് കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ നാഥൻ ഉമ്മൻ ചാണ്ടി .ബിജെപിയെ വളർത്താനുള്ള ഗൂഢ അജണ്ട.ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്‍ വെടി പൊട്ടിക്കാൻ സുധീരൻ !.. കോൺഗ്രസ് പിളർപ്പിലേക്ക് ? കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സമ്മര്‍ദ്ദം മൂലം, ഇനി ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കേണ്ട: ആഞ്ഞടിച്ച് സുധീരന്‍
Latest
Widgets Magazine