മോദി കാണിക്കുന്നത് അല്‍പ്പത്തരം, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാള്‍: പിണറായി വിജയന് പൂര്‍ണ്ണ പിന്തുണയുമായി സുധീരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശാനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിഎം സുധീരന്‍ രംഗത്ത്. മോദിയുടേത് അല്‍പ്പത്തരമാണെന്ന് വിമര്‍ശിച്ചാണ് വിഎം സുധീരന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.

കേരള മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോഡി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോഡിയുടെ അല്പത്തരമാണ് ഇതെല്ലാം കാണിക്കുന്നത്. വിഎം സുധീരന്‍ എഴുതി.

സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്. എന്നാല്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെട്ടു.

സംഭവത്തില്‍ രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയെ കണ്ട് കാര്യം പറയാനായിരുന്നു പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അത് കൊണ്ട് തീരുന്ന പ്രശ്‌നം അല്ല ഇതെന്നും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുളള ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നുമാണ് ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്

വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി.സർവകക്ഷിയോഗത്തിൽ സർക്കാരിന് രൂക്ഷവിമർശനം മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കെതിരെ കേസ് ആറ് വര്‍ഷം കൂടെക്കഴിഞ്ഞവര്‍ ഫ്‌ലാറ്റിലേക്ക്; എവിടെ പോകണമെന്നറിയാതെ ജസീന്ത പിണറായി വിജയന്‍ ഗുണ്ട, എം.എം മണിയെ ജാരസന്തതി, ഐ.ജി ശ്രീജിത്ത് കൂട്ടിക്കൊടുപ്പുകാരന്‍; മകളെയും കൂട്ടി മലയ്ക്ക് പോകാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് ബി.ജെ.പി നേതാവ് ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി, സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാറും
Latest
Widgets Magazine