വിഎസ് ഇന്ത്യന്‍ ഡെയ്‌ലി ഹെറാള്‍ഡിനോട്; നവ മാധ്യമങ്ങള്‍ പുരോഗമന ആശയങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളണം

തിരുവനന്തപുരം: പുരോഗമന ആശയങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നവ മാധ്യമങ്ങളെ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വായനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഇക്കര്യം പറഞ്ഞത്.

പുരോഗമന ആശയഗതിക്കാരായവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നാടിന്റെ പുരോഗതിക്കും നന്മക്കും നീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം. നവീന ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയായി നവ മാധ്യമങ്ങലെ മാറ്റണം. നവ മാധ്യമങ്ങളുടെ ഇടപെടലുകളില്‍ അപകടകരമായ മറുവശമുണ്ടെന്നും വിസ് ചൂണ്ടികാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ:പതിച്ച വാസനകള്‍ പ്രചരിപ്പിക്കുന്ന പ്രവണതകളെ മറികടണക്കണം. പ്രമാണിമാരുടെ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാതെ നീതിയുടെയും നന്മയുടെയും പക്ഷത്ത് നില്‍ക്കാന്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തനവും ഇടപെടലുകളുമാണ് വേണ്ടെതെന്നും വിഎസ് ചൂണ്ടികാട്ടി.”മാവേലി മഹാരാജിന്റെ’ കാലത്തെ നന്മനിറഞ്ഞ കാലം മാറി ഇന്ന് കള്ളത്തരങ്ങളും കള്ളപ്പറകളും മാത്രമേ ഒള്ളു. ആ പഴയ കാലത്തിന്റെ സന്തോഷത്തില്‍ എല്ലാവരും ആഘാഷിക്കിമ്പോഴും ചുറ്റിലും കള്ളന്‍മാരും കൊള്ളക്കാരുമാണ്. തലയില്‍ കൈവയ്ക്കാതെ ഓണം ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നല്ല നാളിന്റെ ഓര്‍മ്മകളില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നതായും വിഎസ് അറിയിച്ചു.

Top