പി.കെ ശശിയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്: കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: ലൈംഗീക ആരോപണം നേരിടുന്ന പി.കെ. ശശി എംഎല്‍എക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വത്തിന് വി.എസ് കത്ത് നല്‍കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.ശശിയ്‌ക്കെതിരായ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ട് നാളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കാനിരിക്കെയാണ് വി.എസിന്റെ കത്ത്.‘പീഡനപരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കണം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുത്.

സി.പി.ഐ.എം നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ നടത്തുന്ന കാല്‍പ്രചരണ ജാഥയുടെ ക്യാപ്റ്റനായി ശശിയെ നിയോഗിച്ചതിലും വി.എസ് അതൃപ്തി രേഖപ്പെടുത്തി.പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശിയുടെ വാദം.നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശിക്കെതിരെയുള്ള പരാതിയിന്‍മേലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ കത്ത്. ജാഥാ ക്യാപ്റ്റനായി പി.കെ. ശശിയെ നിയോഗിച്ചതിലും വി.എസ് അതൃപ്തി അറിയിച്ചു. പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് വി.എസ് കത്തില ചൂണ്ടിക്കാട്ടിയുണ്ട്.

Top