തലയ്ക്കകത്ത് ആള്‍താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കണമെന്ന് വി.ടി ബല്‍റാം

തലയ്ക്കകത്ത് അത്യാവശം ആള്‍ത്താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കണമെന്ന് തന്നെയാണ് താനും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.

വി.ടി ബല്‍റാമിന്റെ സ്റ്റാറ്റസില്‍ നിന്നും
പിണറായി വിജയന്‍ കെജ്രിവാളിന്റെയൊക്കെ പുറകേ പോയി കോണ്‍ഗ്രസില്ലാത്ത ബിജെപി വിരുദ്ധ സഖ്യത്തേക്കുറിച്ചുള്ള വാചകമടി നടത്തുമ്പോള്‍ സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വന്തം രാജ്യസഭാ സീറ്റ് ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നു. തലക്കകത്ത് അത്യാവശ്യം ആള്‍ത്താമസമുള്ള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയിലെത്തിക്കണമെന്ന് തന്നെയാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നത്.എന്നാല്‍ ഈ താത്പര്യം സ്വന്തം കാര്യത്തില്‍ മാത്രം പോരാ, ഇന്ത്യന്‍ മതേതരത്വത്തിന്റെ കാര്യത്തിലും വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുന്നു. ബീഹാറിലും ഉത്തര്‍പ്രദേശിലുമൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്വീകരിച്ച സംഘ് പരിവാര്‍ അനുകൂല നിലപാടുകള്‍ പുന:പരിശോധിക്കാന്‍ ഈ അവസരം പ്രയോജനപ്പെടട്ടെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top