മാന്യമായ ഭൂരിപക്ഷത്തിന് തോല്‍ക്കണമെങ്കില്‍: ദീപ നിശാന്തിനെ കൊട്ടി ബിജുവിനെ ഉപദേശിച്ച് വിടി ബല്‍റാം

ആലത്തൂര്‍: ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ പരിഹസിച്ച ദീപ നിശാന്തിനെതിരെയുള്ള പ്രതിഷേധം രമ്യക്കുള്ള വോട്ടായി പരിണമിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. രമ്യ ഹരിദാസിനെ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന സപ്പോര്‍ട്ട് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദീപയെക്കതിരെ ഇട്ട ഒരു കമന്റിന് മാത്രം പത്തൊമ്പതിനായിരം ലൈക്കാണ് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ദീപയ്ക്ക് പരോക്ഷ വിമര്‍ശനവും ഒപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ പരിഹസിച്ചും വി ടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. ആലത്തൂരില്‍ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാന്‍ പികെ ബിജു ചിലരോട് ഏപ്രില്‍ 23 വരെ ആത്മ നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടണമെന്ന് ബല്‍റാം പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലത്തൂരില്‍ നിന്ന് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ബിജു ഹാട്രിക്ക് വിജയം തേടിയാണിറങ്ങുന്നത്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂര്‍. എന്നാല്‍ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം കനത്ത പോരിലേക്കാണ് നീങ്ങുന്നത്.

ഇതിനിടെയാണ് രമ്യാ ഹരിദാസിന്റെ വേറിട്ട പ്രചാരണത്തെ ദീപ നിശാന്ത് വിമര്‍ശിച്ചത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാര്‍ സിങറോ, അമ്പലക്കമ്മറ്റി തെരഞ്ഞെപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്നുമായിരുന്നു ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

വി ടി ബല്‍റാമിന്‌റെ പോസ്റ്റ്:

പ്രിയ പി കെ ബിജു, കുറച്ച് കാലമായി താങ്കളെ പരിചയമുള്ളതിനാല്‍ സ്‌നേഹം കൊണ്ട് പറയുകയാ, നിങ്ങള്‍ക്ക് വേണ്ടിയെന്ന മട്ടില്‍ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രില്‍ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാം.

Top