വി.ടി. ബല്‍റാം മാര്‍ക്ക് തിരുത്തി;ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത്…

കൊച്ചി:തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം മാര്‍ക്ക് തിരുത്തിയെന്ന ആരോപണവുമായി രേഖകള്‍ പുറത്ത്. തൃശൂര്‍ ലോ കോളജില്‍ പഠിക്കുമ്പോഴാണ് മാര്‍ക്ക് തിരുത്തിയത്. സംഭവം വിവാദമായതോടെ സര്‍വ്വകലാശാല ഇടപെട്ട് മാര്‍ക്ക് കുറച്ചു.കൈരളി പീപ്പിൾ ന്യുസാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത് .  മാർക്ക് ലിസ്റ്റ് തെളിവുകളും  പുറത്ത് വിട്ടിരിക്കുന്നതും കൈരളി പീപ്പിൾ ആണ് .മാർക്ക് തിരുത്തൽ വിവാദത്തെക്കുറിച്ച് ബൽറാമിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല .  balram-mark-issue1

തൃശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ 2005-2008 ല്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തിലാണ് വി.ടി. ബല്‍റാം മാര്‍ക്ക് തിരുത്തിയത്. അന്ന് കെ.എസ്.യു നേതാവായിരുന്ന ബല്‍റാം പ്രിന്‍സിപ്പലായിരുന്ന ഡോ. രാജശേഖരന്‍ നായരുടെ സഹായത്തോടെയാണ് മാര്‍ക്കില്‍ തിരിമറി നടത്തിയത്. അഞ്ചാം സെമസ്റ്ററിലെ ഡ്രാഫ്റ്റ് ഇന്‍ കണ്‍വേയിന്‍സ് പേപ്പറിലാണ് തിരിമറി നടത്തിയത്. ഇന്റേണല്‍ എക്‌സാമിന് തുല്യമായ ഈ പരീക്ഷ നടത്തിയ അധ്യാപിക ബല്‍റാമിന് നല്‍കിയത് 45 മാര്‍ക്കായിരുന്നു. വിജയിക്കാന്‍ ആവശ്യമായ 50 മാര്‍ക്കുപോലും നേടാന്‍ ബല്‍റാമിന് സാധിച്ചിരുന്നില്ല.balram-mark-issue-2 ഈ ഘട്ടത്തിലാണ് ബല്‍റാമിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടത്. പരീക്ഷ നടത്തിയ അധ്യാപികപോലും അറിയാതെ ബല്‍റാമിന്റെ മാര്‍ക്ക് പ്രിന്‍സിപ്പല്‍ 75 ആയി ഉയര്‍ത്തി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അന്ന് സംഭവം വിവാദമായത്. ഇതോടെ പ്രിന്‍സിപ്പല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റി അന്വേഷണസംഘം മാര്‍ക്കിലെ തിരിമറി സ്ഥിരീകരിച്ചു.BAL-2-1

സിന്‍ഡിക്കേറ്റ് അംഗമായിരുന്ന കെ.പി. വര്‍ക്കി, പരീക്ഷാ കണ്‍ട്രോളര്‍ രാജഗോപാലന്‍, സ്റ്റുഡന്റ് ഡീന്‍ പി.വി. വല്‍സലരാജന്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ക്രമക്കേട് ബോധ്യമായ യൂണിവേഴ്‌സിറ്റി ബല്‍റാമിന്റെ മാര്‍ക്ക് 75 ല്‍ നിന്ന് 45ആയി വെട്ടിക്കുറച്ചു.

ഡോക്കുമെന്റ്സ് ചിത്രം കടപ്പാട് കൈരളി പീപ്പിൾ

Latest
Widgets Magazine