‘ജനപ്രതിനിധികളെല്ലാവരും കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കണം’; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി ബല്‍റാം

പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്നും തൃത്താല എംഎല്‍എ വി.ടി ബല്‍റാം. സ്വന്തം മകനെ(അദ്വൈത് മാനവ്) തൃത്താലയില്‍ വീടിന് സമീപത്തുളള അരിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ചേര്‍ത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ തന്റെ നിയോജക മണ്ഡലത്തിലുളള ഇതേ സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ അതിഥിയായിട്ടാണ് പങ്കെടുത്തത്.

എന്നാല്‍ ഇത്തവണ, ജനപ്രതിനിധിയെന്ന നിലയില്‍ അല്ല, തന്റെ മകനായ അദ്വൈത് മാനവിനെ ഇവിടെ ചേര്‍ക്കാനായി രക്ഷിതാവെന്ന നിലയിലാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം എന്നുളളതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ് സ്‌കൂളിലെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്‌കൂളുകളെയും ഉന്നതിയില്‍ എത്തിക്കാന്‍ പദ്ധതികള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തയ്യാറാക്കിയിട്ടുണ്ടെന്നും നാലുവര്‍ഷത്തിനുളളില്‍ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി സ്‌കൂളിലേക്ക് എത്തുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകളും അദ്ദേഹം നേര്‍ന്നു.

Top