തമാശയും ട്രോളുമെന്ന പേരില്‍ സ്ത്രീകളെ അധിക്ഷേപിക്കലും വ്യക്തിഹത്യയും; കടുത്ത നീക്കങ്ങളുമായി സര്‍ക്കാര്‍; സൈബര്‍ സെല്‍ നടപടി തുടങ്ങി

ട്രോളിന്റെ പേരില്‍ കടുത്ത സ്ത്രീ വിരുദ്ധതയും വ്യക്തിഹത്യയും. സാബര്‍ പോലീസ് നടപടി എടുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പരസ്പരം കളിയാക്കാനും പരിഹസിക്കാനുമുള്ള മാര്‍ഗ്ഗങ്ങളുപയോഗിച്ച് കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ സൈബര്‍ പോലീസ് കര്‍ശന നടപടികളെടുക്കും. സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്.

മലപ്പുറം താനൂര്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പൊതുവേദിയില്‍ സന്ദര്‍ശിച്ച മുസ്ലിം പെണ്‍കുട്ടിയെയും കുടുംബത്തിനേയും ക്രൂരമായി അവഹേളിച്ച ഫെയ്‌സ്ബുക്ക് അക്കൗണ്ടിനും അതു പ്രചരിപ്പിച്ചവര്‍ക്കുമെതിരെ സൈബര്‍ സെല്‍ നടപടി തുടങ്ങി. കേസന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിഹാസമെന്ന പേരില്‍ സ്ത്രീകളുടെ ഫോട്ടോ സഹിതം ഹീനമായ അശ്ലീലം എഴുതിപ്പിടിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിനെ ട്രോളുകളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. വ്യക്തിയെയും കുടുംബത്തെയും വ്യക്തമായി തിരിച്ചറിയാവുന്ന തരത്തില്‍ ഫോട്ടോയടക്കം എല്ലാ സൂചനകളും പോസ്റ്റിലുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതിനെ ട്രോള്‍ പേജുകള്‍ നിയന്ത്രിക്കാന്‍ പൊലീസ് ഒരുങ്ങുന്നു എന്ന വ്യാഖ്യാനവും നല്‍കുന്നുണ്ട്. ചില മാധ്യമങ്ങള്‍ അത്തരത്തില്‍ വാര്‍ത്തകളും നല്‍കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചുകൊണ്ടു അശ്ലീലപോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകനായ പതിനാറുകാരനെ വിതുര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ സ്ത്രീകളെ അപമാനിച്ചതിനു പിന്നില്‍ മുതിര്‍ന്നവരുടെ പങ്കാളിത്തമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പ്രതിയായതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഇന്ന് തന്നെ ഹാജരാക്കും.

Top