അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ നടന്നു തുടങ്ങുക: നടത്തം ഗര്‍ഭധാരണ സാധ്യത കൂട്ടുന്നു

പൊണ്ണത്തടി കുറയ്ക്കാനും ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാണനുള്ള വഴിയുമായാണ് ഇത്രയും നാള്‍ നടത്തത്തെ കണ്ടിരുന്നത്. എന്നാല്‍ നടക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷം തരുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ആഴ്ചയില്‍ നാലു മണിക്കൂറെങ്കിലും നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത നടക്കാത്തവരേക്കാള്‍ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇവരില്‍ മുമ്പ് ഗര്‍ഭം അലസിയവരും ഉള്‍പ്പെടും. നടത്തം ഗര്‍ഭം ധരിക്കാനുള്ള ശേഷിയെ ത്വരിതപ്പെടുത്തുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. യു.എസിലെ മസാചൂസറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ശാരീരികപ്രവര്‍ത്തനങ്ങള്‍ ഒരു സ്ത്രീയുടെ ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി മനസ്സിലാക്കിത്തരുന്ന പഠനം നടത്തിയത്.

ഒന്നോ അതിലധികമോ തവണ ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ ഗര്‍ഭധാരണസാധ്യതയുമായി നടത്തമല്ലാതെ മറ്റൊരു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണമായ ബന്ധമില്ലെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. സ്ത്രീകളിലാണ് പഠനം നടത്തിയത്. പൊണ്ണത്തടിയോ അമിത ഭാരമോ ഉള്ള സ്ത്രീകള്‍ ദിവസേന 10 മിനിറ്റെങ്കിലും നടക്കുകയാണെങ്കില്‍ ഗര്‍ഭധാരണശേഷി കൂടുമെന്ന് പഠനം പറയുന്നു.

Latest