ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി അറസ്റ്റില്‍.

മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി അറസ്റ്റില്‍. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.ബാറിലെത്തി മദ്യപിച്ചതിന് ശേഷം കാറില്‍ മടങ്ങുമ്പോഴാണ് റൂണിയെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് റൂണിയെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 18ന് വീണ്ടും കോടതിയില്‍ ഹാജരാവണമെന്ന റൂണിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളിലൊരാളാണ് റൂണി. 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണിയുടെ സമ്പാദ്യം. കഴിഞ്ഞ ആഴ്ച്ച അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി റൂണി പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടണ് വേണ്ടിയാണ് റൂണി ഇപ്പോള്‍ കളിക്കുന്നത്.കഴിഞ്ഞ മാസമാണ് റൂണി ഇംഗ്ലണ്ട് ദേശീയ ടീമിൽനിന്നു വിരമിച്ചത്. ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററാണ് റൂണി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13 വർഷമായി കളിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ച് റൂണി, തന്‍റെ ആദ്യകാല ക്ലബ്ബുകളിലൊന്നായ എവർട്ടണിലേക്ക് അടുത്തിടെ ചേക്കേറിയിരുന്നു.

Latest
Widgets Magazine