പിണറായി വിജയന് മുന്നറിയിപ്പ് !..സൂക്ഷിക്കുക !തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു

തിരുവനതപുരം :കാട്ടാളത്തം നിറഞ്ഞ പോലീസ് നയമാണ് പിണറായി വിജയൻ സർക്കാരിന്റേത് എന്നും പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് എന്നും മാധ്യമ പ്രവർത്തകനായാ എസ വി പ്രദീപ് ഫെയിസ്ബുക്കിൽ കുറിച്ച് .വിൻസെന്റ് എം എൽ എയുടെ കാര്യത്തിൽ കമ്മ്യൂണിസ്റ്റ് കാടത്തം സംഭവിച്ചിരിക്കുന്നു. കമ്യുണിസ്റ് പാർട്ടിയിൽ നിലവിടുന്ന സഖാക്കളെ ഒന്ന് നിലയ്ക്ക് നിറുത്തുന്നത് നല്ലതാവും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്നും പ്രദീപ് എഫ് ബിയിൽ കുറിച്ചിരിക്കുന്നു .

പ്രദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം :

Mr പിണറായി വിജയൻ അങ്ങ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു….എം വിൻസൻ്റിൻ്റെ കാര്യത്തിൽ താങ്കളുടെ പോലീസ് നയം കാട്ടാളത്തം നിറഞ്ഞതായി.നിലവിടുന്ന സഖാക്കളെ ഒന്ന് നിലയ്ക്ക് നിറുത്തുന്നത് നല്ലതാവും….അങ്ങ് പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു.അടിന്തരാവസ്ഥകാലത്ത് കരിനിയമങ്ങളെ ഉന്മാദമാക്കിയ ഇന്ദിരാഗാന്ധിയെ പോലെ ആധുനിക കാലത്ത് ചില വകുപ്പുകളെ ദുരുപയോഗം ചെയ്ത് എതിരഭിപ്രായങ്ങളെ കൽതുറങ്കിലടയ്ക്കുന്ന അങ്ങയുടെ കാട്ടുനീതയിലെ കാടത്തം കേരളം വൈകാതെ തിരിച്ചറിയും ….sv-preddp

സമാന സംഭവങ്ങളിലെ കമ്മ്യൂണിസ്റ്റ് വൈകൃത നിലപാട് അങ്ങയുടെ മുഖം വികൃതമാക്കുന്നു…. മാത്രവുമല്ല ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള നിരവധി പ്രാദേശിക ഇടപെടലുകൾ വലിയ തോതിൽ സംശയം സൃഷ്ടിക്കുന്നു.Mr M Vincent, സത്യം തേടുന്ന മാധ്യമപ്രവർത്തകനെന്ന നിലയിൽ കഴിഞ്ഞ 24 മണിക്കൂറത്തെ എൻറെ ഓരോ അന്വേഷണത്തിലും ഈ കേസിൽ താങ്കളുടെ ഭാഗത്ത് നീതി ഉണ്ടെന്ന വിവരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.Mr M Vincent,,താങ്കൾ MLA സ്ഥാനം രാജി വയ്ക്കേണ്ട…. താങ്കൾ നിയമപരമായി മുന്നോട്ട് പോകൂ….പല കമ്മ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് ഇതര സുഹൃത്തുക്കളോടും ഹൃദയബന്ധം സൂക്ഷിക്കുന്ന എനിക്ക് അത്രയും ഹൃദയബന്ധം താങ്കളോട് ഇല്ല. എങ്കിലും പല വിധത്തിൽ അങ്ങയുടെ ശുദ്ധി കഴിഞ്ഞ ദിവസങ്ങളിൽ കേട്ടറിഞ്ഞു. രാഷ്ട്രീയത്തിനതീതമായി..
.
ഈ കേസിൽ പ്രാദേശിക, ജില്ലാ തല കമ്മ്യൂണിസ്റ്റ് കാടത്തം ഉറപ്പായും ഉണ്ടായിട്ടുണ്ടെന്ന് താങ്കളുടെയും സമീപ മണ്ഡലങ്ങളിലേയും നിരവധി വളരെ നല്ല കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഒരൂ മാധ്യമപ്രവർത്തകനെന്ന നിലയിൽ എന്നെ അറിയിച്ചിട്ടുണ്ട്… ഉദാഹരണങ്ങൾ നിരത്തി… അങ്ങനെ പറഞ്ഞ മാർക്സിസ്റ്റ് സുഹൃത്തുക്കളെ എനിക്ക് പൂർണ വിശ്വാസമാണ്….വർഷങ്ങളുടെ ഹൃദയ ബന്ധമുള്ള ഈ മാർക്സിസ്റ്റ് സുഹൃത്തുകൾ നൽകുന്ന വിവരം ശരി എന്ന് വിശ്വസിക്കുന്നു….പ്രത്യേകിച്ചും രാഷ്ട്രീയ എതിരാളിയുടെ കാര്യത്തിൽ…ആ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് ഈ പരസ്യ പ്രതികരണം..മാധ്യമ പ്രവർത്തകൻ എന്ന പൂർണ ബോധ്യത്തോടെ…മാധ്യമപ്രവർത്തനത്തിൻറെ സത്യവും ധർമ്മവും നീതിബോധവും ഉൾക്കൊണ്ട് തന്നെ ഇത്തരം പരസ്യപ്രതികരണത്തിന് മുതിരുന്നതും…

M Vincent ൻറെ കാര്യത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റ് കാടത്തം സംഭവിച്ചിരിക്കുന്നൂ… പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതൃത്വം ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത നീകൃഷ്ട രാഷ്ട്രീയ ജീർണത സംഭവിപ്പിച്ചിരിക്കുന്നു..Mr പിണറായി വിജയൻ,,അങ്ങയുടെ വഴി തെറ്റുന്നു….ഒന്ന് സൂക്ഷിക്കുക…..

Latest
Widgets Magazine