അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങവിദ്യ

അരിമ്പാറ വരുന്നതിനു കാരണം ഒരുതരം വൈറസാണ്. എച്ച്പിവി വൈറസാണ് ഇതിനു പുറകിലെ കാരണവും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിന്റെ ഒരു ലക്ഷണം കൂടിയാണിത്.

അരിമ്പാറയിലെ സ്രവം മറ്റുള്ളവരുടെ ദേഹത്തായാല്‍ അവര്‍ക്കും വൈറസ് ബാധ കാരണം അരിമ്പാറയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് പടരുന്ന വൈറസായതു തന്നെ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരിമ്പാറ കളയാന്‍ വളരെയേറെ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള വളരെ എളുപ്പത്തിലുള്ള ഒരു വഴി.

വെളുത്തുള്ളിയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതിലെ അലിസിന്‍ എന്ന ഘടകം വൈറസുകളെ ചെറുക്കാന്‍ ഏറെ നല്ലതുമാണ്.

ഒരല്ലി വെളുത്തുള്ളി, പകുതി ചെറുനാരങ്ങയുടെ നീര്, ഒരു കഷ്ണം ടേപ്പ് അല്ലെങ്കില്‍ പശയുള്ള മരുന്നില്ലാത്ത തരം ബാന്‍ഡേജ്എന്നിവയാണ് വേണ്ടത്.

വെളുത്തുള്ളി നല്ലപോലെ ചതച്ചരക്കുക. ഇത് ചെറുനാരങ്ങയുടെ നീരില്‍ കലര്‍ത്താം.

ഇത് ഇളക്കി അരിമ്പാറയുള്ളിടത്തു പുരട്ടി ടേപ്പ് കൊണ്ടു ചുറ്റി വയ്ക്കുക.

ഇത് രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കണം. രാവിലെ ഇതു നീക്കി വെള്ളം കൊണ്ടു വൃത്തിയായി കഴുകി ഉണക്കണം.

ഇത് അടുപ്പിച്ചു ചെയ്യുക. അരിമ്പാറ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോകും.

അരിമ്പാറ ഒരിക്കലും ബലം പ്രയോഗിച്ചോ മുറിവുണ്ടാക്കിയോ നീക്കാന്‍ ശ്രമിയ്ക്കരുത്. ഇത് അണുബാധയ്ക്കിട വരുത്തും. ഇതിലെ വൈറസ് പടര്‍ന്ന് കൂടുതല്‍ അരിമ്പാറകള്‍ക്കു വഴിയൊരുക്കും.

Top