പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് ലൈംഗികാവയവം കോടതിമുറിക്കുള്ളില്‍ വെച്ച് ജഡ്ജിമാരെ കാണിച്ചു.പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളംനിറത്തിലുള്ളതാണെന്ന് യുവതിയുടെ വാദം പൊളിഞ്ഞു

വാഷിങ്ടണ്‍:ചരിത്രത്തിൽ ആദ്യമായിരിക്കും ഇത്തരത്തിൽ ഒരു തെളിവ് ഹാജരാക്കാൻ കോടതിയിൽ നടക്കുന്നത് .പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് ലൈംഗികാവയവം കോടതിമുറിക്കുള്ളില്‍ വെച്ച് ജഡ്ജിമാരെ കാണിച്ചു.പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളംനിറത്തിലുള്ളതാണെന്ന് യുവതിയുടെ വാദം പൊളിയുകയായിരുന്നു .തന്നെ പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളംനിറത്തിലുള്ളതാണെന്ന് യുവതിയുടെ വാദത്തെ പൊളിക്കാനായാണ് പ്രതിയായ യുവാവ് വിചിത്രമായ തെളിവ് കോടതിക്കുള്ളിൽ ഹാജരാക്കിയത് . ന്യൂഹാവനിലെ കോടതിയിലായിരുന്നു രസകരമായ സംഭവം. വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തന്നെ ബലാത്സംഗം ചെയ്ത പുരുഷന്റെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളം നിറത്തിലുള്ളതാണെന്നായിരുന്നു ഇരയുടെ വാദം. ഈ വാദത്തെ പ്രതിരോധിക്കാനാണ് സ്വന്തം ലൈംഗികാവയവം കുറ്റാരോപിതനായ കണറ്റിക്കട്ട് സ്വദേശി ഡെസ്മണ്ട് ജെയിംസിന് ജഡ്ജിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത്. യഥാര്‍ഥവും സാധ്യവുമായ ഏക വഴിയായിരുന്നു ഇതെന്നാണ് കുറ്റാരോപിതന്റെ അതിവിചിത്രമായ പ്രതിരോധമാര്‍ഗത്തെ ന്യായീകരിച്ചു കൊണ്ട് പ്രതിഭാഗം വക്കീല്‍ ടോഡ ബുസ്സര്‍ട്ട് പറഞ്ഞത്.

‘2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ 2014ലാണ് തന്നെ ബലത്സംഗം ചെയ്തയാളെ സ്ത്രീ തിരിച്ചറിയുന്നത്. വാര്‍ത്തയ്‌ക്കൊപ്പം വന്ന ചിത്രത്തില്‍ നിന്നാണ് സ്ത്രീ ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഡെസ്മണ്ട് ജയിംസിന്റെ ലൈംഗികാവയവം ഇര നല്‍കിയ കുറ്റവാളിയുടെ ലൈംഗികാവയവത്തിന്റെ വിവരണവുമായി ചേര്‍ന്നു പോവുന്നില്ല’, ബുസ്സര്‍ട്ട് പറയുന്നു.‘കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ തന്റെ കക്ഷിയുടെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ ഫ്‌ളാഷ് ലൈറ്റിന്റെ അതിപ്രസരം വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനാലാണ് കോടതി മുറിയില്‍ വെച്ച് തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്,

Latest