മാലിന്യ ശുചീകരണത്തിന് മുണ്ടുമടക്കി കുത്തി മുഖ്യമന്ത്രി., സംസ്ഥാന തല ഉദ്ഘാടനം സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മാലിന്യം നീക്കം ചെയ്ത് .വലിച്ചു കെട്ടിയത് ഫ്ലക്സ് ‘

കണ്ണൂർ :മാലിന്യ നിർമാർജന യഞ്ജത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലo തിരഞ്ഞെടുത്തതിനെ ചൊല്ലി വിവാദം. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ തന്നെ നഗരത്തിൽ ഒട്ടേറെ സ്ഥലത്ത് മാലിന്യം കുമിഞ്ഞുകൂടി കിടപ്പുണ്ടെങ്കിലും അവിടെങ്ങും മാലിന്യം നീക്കം ചെയ്യാതെ സിറ്റിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ സംഘടകൾ മുഖ്യമന്ത്രിയെ കൊണ്ടു പോകുകയായിരുന്നു. നോമ്പുതുറ വിഭവങ്ങളുടെ മാലിന്യമായിരുന്നു ഇവിടെ പ്രധാനമായും ഉണ്ടായിരുന്നത്‌.kannur pinarayi malinyam ആദ്യം മുഖ്യമന്ത്രി മാലിന്യം വരിയപ്പോൾ ജനപ്രതിനിധികളും കൂടെ വാരി. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച് മടങ്ങിയതോടെ എല്ലാവരും പണിയും നിർത്തി മുങ്ങി. ഒടുവിൽ കോർപ്പ റേഷനിലെ ശുചീകരണ തൊഴിലാളികൾ മാത്രമായി. ചുരുക്കത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് സ്വന്തം സ്ഥലത്തെ മാലിന്യം വാരിപ്പിച്ച സംതൃപ്തിയിലാണ് സ്ഥലമുടമ.സംസ്ഥാന തല ഉദ്ഘാടനം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മാലിന്യം നീക്കം ചെയ്തെന്ന് ആരോപണം വൻ ചർഛായാകുകയാണ്.

മാലിന്യ നിർമാർജന യജ്ഞത്തിന് തൂക്കിയത് ഫ്ലക്സ് ബോർഡ്!!!!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മാലിന്യ നിർമാർജന യജ്ഞത്തിന് തൂക്കിയത് ഫ്ലക്സ് ബോർഡ്!!!!

മാലിന്യ നിർമാർജന യജ്ഞത്തിന് തൂക്കിയത് ഫ്ലക്സ് ബോർഡ്!!!!

മാലിന്യക്കൂമ്പാരത്തിലേക്ക് ഒരു മാലിന്യം കൂടി വലിച്ചെറിഞ്ഞാണ് മാലിന്യ ശുചീകരണ യഞ്ജത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. മുഖ്യമന്ത്രി മാലിന്യം നീക്കം ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ ഉയർന്നു നിന്നത് വലിയ ഫ്ലക്സ് ബോർഡ്. മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് വേർതിരിക്കാൻ പാടുപെടുമ്പോഴായിരുന്നു ഫ്ലക്സ് ബോർഡും സമീപത്ത് ഉണ്ടായിരുന്നത്. തിരക്കിനിടയിൽ അബദ്ധം പറ്റിയതാണെന്നാണ് സംഘാടകരുടെ വിശദികരണം.

മാലിന്യ ശുചീകരണത്തിന് മുണ്ടുമടക്കി കുത്തി മുഖ്യമന്ത്രി

മാലിന്യ ശുചീകരണത്തിന് മുണ്ടുമടക്കി കുത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് പനിമരണങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശുചികരണ യഞ്ജo മുഖ്യമന്ത്രി മാലിന്യം നീക്കം ചെയ്ത് തുടക്കം കുറിച്ചു.കണ്ണൂർ കോർപ്പറേഷന്റെ സിറ്റി ഡിവിഷനിൽ വലിയകുളത്തിന് സമീപത്തെ മാലിന്യം നീക്കം ചെയ്തായിരുന്നു ഉദ്ഘാടനം.രാവിലെ എട്ടു മണിക്ക് സ്ഥലത്തെത്തിയ മുഖ്യമന്ത്രി മുണ്ട് മടക്കി കുത്തി കൊട്ടയിൽ മാലിന്യം വാരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.KANNUR PV -WASTE REMOVAL ആവേശത്തോടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പം കൂടി .ആവേശം ചോരാതെ എംപിമാരായ പി.കെ ശ്രീമതി ,കെ.കെ രാഗേഷ് എന്നിവരും മാലിന്യം കോരി.ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും നേരത്തെ സര്‍വകക്ഷി യോഗം അഭ്യർത്ഥിച്ചിരുന്നു. വിവിധ ജില്ലകളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുത്തു. ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും നേരത്തെ സര്‍വകക്ഷി യോഗം അഭ്യര്‍ഥിച്ചിരുന്നു. പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികൾക്കും സ്വകാര്യ ആശുപത്രികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.

Top