വെള്ളമില്ലാതെ കളികൾ വേണ്ടെന്നു സുപ്രീംകോടതിയും; ഐപിഎൽ കടുത്ത പ്രതിസന്ധിയിൽ

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂദൽഹി: വരൾച്ച ശക്തിപ്പെട്ട മഹാരാഷ്ട്രയിൽ 30നു ശേഷം നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ നടപടി അവസാനിപ്പിച്ചുകൊണ്ടാണ് മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നു സുപ്രീം കോടതിയും നിലപാടെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരൾച്ചബാധിത പ്രദേശങ്ങളിലെ വെള്ളം മത്സരങ്ങൾക്കായി ധൂർത്തടിച്ചിട്ടില്ലെന്നും, അഴുക്ക് വെള്ളമാണ് ഗ്രൗണ്ട് നനയ്ക്കാനും മറ്റും ഉപയോഗിക്കുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ശുദ്ധീകരിക്കുന്ന 60 ലക്ഷം ലിറ്റർ വെള്ളം വരൾച്ചാ ബാധിത പ്രദേശങ്ങളിലേക്കു നൽകാമെന്നും അസോസിയേഷൻ അറിയിച്ചു. ഇതും കോടതി കണക്കിലെടുത്തില്ല. ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയും കളി കാണാനെത്തുന്നവർക്കും മറ്റും വെള്ളം നൽകുന്നതെങ്ങനെയെന്നും കോടതി ആരാഞ്ഞു.

മുപ്പതിനു ശേഷം മഹാരാഷ്ട്രയിൽ നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ പുറത്തേക്കു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത് ഈ മാസം 13ന്. ഈ വിധിയാണ് സുപ്രീം കോടതി ശരിവച്ചത്. ഇതോടെ ഫൈനൽ അടക്കം മഹാരാഷ്ട്രയിൽ നടക്കേണ്ട മത്സരങ്ങൾക്ക് മറ്റു വേദികൾ കണ്ടെത്തണം. മഹാരാഷ്ട്രയിലെ ടിക്കറ്റ് വിൽപ്പനയടക്കം പൂർത്തിയായതും സ്ഥിതി സങ്കീർണമാക്കും. മഹാരാഷ്ട്രയ്ക്കു പകരം രാജസ്ഥാനാണ് പരിഗണിച്ചതെങ്കിലും, ഇതേചൊല്ലി രാജസ്ഥാൻ ഹൈക്കോടതിയിൽ കേസുണ്ട്. അടുത്ത മാസം മൂന്നിനാണ് കേസ് കോടതി പരിഗണിക്കുക.

Top