ഇനി വാട്‌സ്അപ്പ് ഡോക്യുമെന്റുകളും വരുന്നു

ടെക്‌നിക്കൽ ഡെസ്‌ക്

ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. വീഡിയോ, ഫോട്ടോ, വോയ്‌സ് ഫയലുകൾ മാത്രം അയക്കാൻ കഴിഞ്ഞിരുന്ന വാട്‌സ്ആപ്പ് മെസഞ്ചർ ആപ്ലിക്കേഷനിലൂടെ ഇനി മുതൽ ഡോക്യുമെന്ററികളും അയക്കാൻ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് വി 2.12.453, ഐഒഎസ് വി 2.12.2.4 വാട്‌സ്ആപ്പ് എഡിഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മറ്റു ചില ഫീച്ചറുകളും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലെയിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയും.

ചാറ്റിങ് സ്‌ക്രീനിൽ ഡോക്യുമെന്റ് ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. നിലവിൽ പിഡിഎഫ് ഫയലുകൾ അയക്കാൻ കഴിയും. ഭാവിയിൽ കൂടുതൽ ഫയലുകൾ അയക്കാൻ സാധിച്ചേക്കും. കൂടാതെ, 100 ഇമോജികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഡ്രൈവ് ബാക്ക്അപ്, അഞ്ചു ഭാഷകളിലുള്ള സപ്പോർട്ട് എന്നിവ ലഭിക്കും.

പുതിയ വാട്‌സ്ആപ്പ് പതിപ്പിൽ വീഡിയോ സൂം ചെയ്യാനുള്ള ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പതിപ്പിൽ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാനുള്ള മറ്റൊരു ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഡ്രൈവ്, ഡ്രോപ്‌ബോക്‌സ്, ഓൺഡ്രൈവ് തുടങ്ങി തേർഡ് പാർട്ടി സേവനങ്ങൾ ഉപയോഗപ്പെടുത്തി പെട്ടെന്ന് ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാനാകും. വാട്‌സ്ആപ്പിന്റെ ഡിസൈനിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചാറ്റിങ് ബോക്‌സും പുതിയ ഡിസൈനിലാണ്.

Top