അത്ഭുത പ്രതിഭാസം; രണ്ടേക്കര്‍ താഴ്ന്നു പോയി

കല്‍പ്പറ്റ: വടക്കന്‍ കേരളത്തില്‍ കാലവര്‍ഷക്കെടുതി ഏറ്റവും രൂക്ഷമായ ജില്ല വയനാടായിരുന്നു. കനത്ത മഴയയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളും മുങ്ങി. ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ടതും ദുരിതം വര്‍ധിപ്പിച്ചു.മഴകുറയുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ ഭൂരിപക്ഷം ആളുകളും ക്യാംമ്പുകളിലേക്ക് തിരിച്ചു പോയെങ്കിലും വീടുകല്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട പലരും ഇപ്പോഴും ക്യാംമ്പുകളില്‍ തുടരുന്നുണ്ട്.
കുന്നിന്‍ ചെരിവുകളും മറ്റും ഇടിഞ്ഞ് നിരങ്ങി നീങ്ങുന്നതും ഭൂമിയില്‍ വലിയ വിള്ളലുണ്ടാകുന്നതും കനത്ത മഴയ്ക്ക് ശേഷം വയനാട്ടില്‍ കണ്ടുവരുന്ന പ്രതിഭാസമാണ്.

ഒരിടത്ത് മാത്രമല്ല ജില്ലയുടെ പല പ്രദേശങ്ങളിലും ഇത്തരം പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കുന്നിന്‍ചെരിവുകള്‍ നിരങ്ങി നീങ്ങിയതിനാലും ഭൂമി വിണ്ടുകീറിയതിനാലും ചിലയിടങ്ങള്‍ തീരെ വാസ യോഗ്യമല്ലാതായി മാറി. കിണറകള്‍ വ്യാപകമായി ഇടിഞ്ഞ് താഴുന്നതിനോടൊപ്പം പലയിടത്തും മണ്ണ് ഊര്‍ന്നിറങ്ങി വയലുകള്‍ ഒരു മീറ്ററിലധികം ഉയര്‍ന്നു വന്നു.

മാനത്തവാടിക്കടുത്ത് ദ്വാരക. ഒഴക്കോടി, ഉദയഗിരിക്കുന്ന്, തിരുനെല്ലി, തൃശ്ശിലേരി പ്ലാമൂല, ആനപ്പാറ, എടയൂര്‍ക്കുന്ന്, മേപ്പാടിയിലെ ചിലഭാഗങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ എന്നി സ്ഥലങ്ങളിലാണ് കുന്നിന്‍ ചെരിവുകള്‍ കമാന ആകൃതിയില്‍ നിരങ്ങിനീങ്ങിയത്. ദ്വാരക ചാമാടത്തുപടിയില്‍ ഒരേക്കര്‍ സ്ഥലം രണ്ടാള്‍ താഴ്ച്ചയില്‍ താഴ്ന്നുപോയി. ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മല, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ ചിലയിടത്ത് മണ്ണൊന്നാകെ നിരങ്ങി നീങ്ങി. പലയിടത്തും വീടുകളും കെട്ടിടങ്ങളും തകര്‍ന്നതോടെ മിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലാതായി. 1961 ലെ മഴയിലും ഇതേപോലുള്ള സമാന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര വ്യാപകമായിരുന്നില്ല.

Latest
Widgets Magazine