ലോകത്തെ മുഴുവന്‍ സമ്പത്തിന്റെ പകുതിയും എട്ട് കോടിശ്വരന്‍മാരുടെ കൈവശം; പട്ടിണികിടക്കുന്ന ലോകത്തിന്റെ സാമ്പത്തിക ചിത്രം ഇങ്ങനെ !

ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ പട്ടിണികൊണ്ട് മരിക്കുന്ന ലോകത്ത് സമ്പത്തിന്റെ പകുതിയിലധികം കൈവശം വച്ചിരിക്കുന്നത് വെറും എട്ട് പേര്‍ ! എട്ട് അതിസമ്പനാരാണ് ലോകം നിയന്ത്രിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. 100പേരുടെ ലിസ്റ്റെടുത്താല്‍ ലോകത്തിലെ 90 ശതമാനം സ്വത്തുക്കളും തീരുകയും ചെയ്യും. ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ ലക്ഷങ്ങള്‍ ചത്തൊടുങ്ങുന്ന ഭൂമിയിലെ സമ്പദ് വിതരണത്തിന്റെ സ്ഥിതി ഇങ്ങനെയൊക്കെയാണ്. ഓക്‌സ്ഫാമില്‍ നിന്നുള്ള ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ എട്ട് ബില്യണയര്‍മാരുടെയും കൈവശം ഒട്ടാകെ 349.8 ബില്യണ്‍ പൗണ്ട് ഉണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത് ലോകത്തിലെ സമ്പത്തിന്റെ ഏതാണ്ട് പകുതിയാണ്. എന്നാല്‍ ഭൂമിയിലെ പാവപ്പെട്ടവരടക്കമുള്ള മഹാഭൂരിപക്ഷത്തിന്റെയും കൈയില്‍ ഒട്ടാകെ 3.6 ബില്യണ്‍ പൗണ്ട് മാത്രമേയുള്ളൂ. ഭൂമിയിലെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഇത്തരത്തില്‍ വിരലില്‍ എണ്ണാവുന്നവരുടെ കൈവശം സമ്പത്തിന്റെ പകുതിയിലേറെ കേന്ദ്രീകരിച്ചിരിക്കുന്നതാണെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. യുകെയിലെ എക്‌സിക്യൂട്ടീവുകള്‍ക്ക് നല്‍കുന്ന പരിധി വിട്ട ശമ്പളം നിയന്ത്രാതീതമായെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓക്‌സ്ഫാം തയ്യാറാക്കിയ സമ്പന്നരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ്. 61.6 ബില്യണ്‍പൗണ്ടിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.ഫാഷന്‍ ചെയിനായ സാറയുടെ സ്ഥാപകനായ അമാന്‍സിയോ ഓര്‍ടെഗയാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 55 ബില്യണ്‍ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി. മഹാനായ യുഎസ് നിക്ഷേപകന്‍ വാറന്‍ ബഫെറ്റാണ് 49.9 ബില്യണ്‍ പൗണ്ടിന്റെ സമ്പത്തുമായി മൂന്നാംസ്ഥാനത്തുള്ളത്.കാര്‍ലോസ് സ്ലിം ഹെലു 41 ബില്യണ്‍ പൗണ്ടുമായി നാലാംസ്ഥാനത്തും ആമസോണിന്റെ ജെഫ് ബെസോസ് അഞ്ചാംസ്ഥാനത്തും(37.1ബില്യണ്‍ പൗണ്ട്), ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് (36.6 ബില്യണ്‍ പൗണ്ട്), ഒറാക്കിളിലെ ലാറി എല്ലിസന്‍(35.8 ബില്യണ്‍ പൗണ്ട്), മൈക്കല്‍ ബ്ലൂംബര്‍ഗ് (32.8 ബില്യണ്‍ പൗണ്ട്) തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നിലകൊള്ളുന്നു. അതായത് ഈ എട്ടു പേരുടെ കൈവശമാണ് ഭൂമിയിലെ സമ്പത്തിന്റെ പകുതിയിലേറെയും കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്വിസ് സ്‌കൈ റിസോര്‍ട്ടായ ഡാവോസില്‍ വച്ച് ചേര്‍ന്ന ഗ്ലോബല്‍ എലൈറര്‌റ് മീറ്റിംഗില്‍ വച്ചാണീ റിപ്പോര്‍ട്ട് റിലീസ് ചെയ്തിരിക്കുന്നത്. വര്‍ഷം തോറും ചേരുന്ന സമ്പന്നര്‍മാരുടെ ഈ യോഗത്തില്‍ രാഷ്ട്രീയക്കാരും വ്യവസായങ്ങളുടെ തലവന്മാരും കോര്‍പറേറ്റ് തലവന്മാരും ബാങ്കര്‍മാരും നയതന്ത്രജ്ഞന്മാരും സെലിബ്രിറ്റികളും പങ്കെടുക്കാറുണ്ട്. ലോകത്തിലെ 99 ശതമാനം പേരുടെ കൈവശമുള്ള സമ്പത്ത് വെറും ഒരു ശതമാനം പേര്‍ കൈവശം വച്ചിരിക്കുന്നുവെന്നാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വളരെ കുറച്ച് പേര്‍ ഇത്തരത്തില്‍ ഭൂരിഭാഗവും സമ്പത്ത് കൈവശംവച്ചിരിക്കുന്നത് തികച്ചും ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യമാണെന്നാണ് ഓക്‌സ്ഫാമിന്റെ യുകെയിലെ ചീഫ് എക്‌സിക്യൂട്ടീവായ മാര്‍ക്ക് ഗോള്‍ഡ്‌റിങ് പറയുന്നത്. യുകെയിലെ 100 ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്ക് സാധാരണ തൊഴിലാളിയേക്കാള്‍ 129 ഇരട്ടി ശമ്പളമുണ്ടെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു.

Top