വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട; ക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍

ദീപിക-രണ്‍വീര്‍ താര വിവാഹത്തിന് ഇറ്റലി ഒരുങ്ങി കഴിഞ്ഞു. വെറും മണിക്കൂറുകള്‍ ബാക്കി നില്‍ക്കുന്ന വിവാഹത്തിന്റെ, ക്ഷണക്കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും ആഢംബര വിവാഹത്തിന് സമ്മാനങ്ങളൊന്നും വേണ്ട എന്നതാണ് ക്ഷണകത്തില്‍ എല്ലാവരും ശ്രദ്ധിച്ചത്. മീഡിയയ്‌ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ പോലും വിവാഹ സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഇല്ല. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണനം ഉള്ളത്. വിവാഹത്തില്‍ പങ്കെടുക്കുന്നവരോട്‌ സമ്മാനങ്ങളൊന്നും കൊണ്ടുവരരുതെന്നും, തരാനുദ്ദേശിക്കുന്ന സമ്മാനം ചാരിറ്റിയ്ക്കായി ഉപയോഗിക്കാനുമാണ് താരങ്ങളുടെ അപേക്ഷ. സമ്മാനമായി നല്‍കാനുദ്ദേശിക്കുന്ന തുക ചെക്കായി ദീപികയുടെ ചാരിറ്റി ഫൗണ്ടേഷനിലേക്ക് നല്‍കാന്‍ താരങ്ങള്‍ അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. താരങ്ങളുടെ സ്വകാര്യത ഏറെ ഉറപ്പുവരുത്തിയാണ് വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ലേക്ക് കോമോയിലെ വില്ലാ ദേല്‍ ബെല്‍ബിയാനെല്ലോയില്‍ വെച്ചാണ് ഈ ചെലവേറിയ വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. ബോളിവുഡ് ലോകത്ത് നിന്ന് സഞ്ജയ് ലീലാ ബന്‍ലാസിയും ഫറാ ഖാനും ചടങ്ങില്‍ പങ്കെുക്കുമെന്നാണ് അറിയുന്നത്. നവംബര്‍ 28ന് മുംബൈയില്‍ വെച്ച് താരങ്ങളുടെ റിസപ്ഷന്‍ നടക്കുമെന്നും വിവാഹക്ഷണപത്രികയില്‍ പറയുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ഇത് നടത്താന്‍ മുന്‍പ് തീരുമാനിച്ചിരുന്നത്. മുംബൈ ഗ്രാന്‍ഡ് ഹയാതില്‍ വെച്ചാണ് താരങ്ങളുടെ റിസപ്ഷന്‍ നടക്കുക.

0

Latest
Widgets Magazine